ഫേസ്ബുക്കില്‍ വരുന്ന അനാവശ്യപോസ്റ്റുകളെ കുറിച്ച് കൊച്ചിന്‍ ഹനീഫയുടെ ഭാര്യ പ്രതികരിക്കുന്നു
സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫാസില. താനും മക്കളും വാടക വീട്ടില്‍ തനിച്ചാണെന്നും, കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ചെലവ് പോലും വഹിക്കാനാവാതെ ഫസീല കഷ്ടപ്പെടുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത് എന്തിനാണെന്ന് തനിയ്ക്ക് മനസിലാകുന്നില്ലെന്ന് ഫസീല പറയുന്നു. താന്‍ വാടക വീട്ടിലേക്ക് മാറിയത് ദാരിദ്ര്യം കൊണ്ടല്ല. പക്ഷേ വീട് മാറി താമസിക്കുന്നത് പ്രോപ്പര്‍ട്ടി സംബന്ധമായ ചില പ്രശ്നങ്ങള്‍ കൊണ്ടും കുട്ടികളുടെ വിദ്യാഭ്യാസം കൂടി കണക്കിലെടുത്തും ആണെന്ന് ഫസീല പറയുന്നു. ആരും തിരിഞ്ഞ് നോക്കുന്നില്ല എന്ന് പറയുന്നതും ശരിയല്ല. കാരണം എന്ത് പ്രശ്‌നമുണ്ടായാലും ദിലീപ് ഓടി എത്തുകയും ഇളയ ഇക്കയുടെ സ്ഥാനത്ത് നിന്ന് വേണ്ട സഹായം ചെയ്യുകയും ചെയ്യുമെന്ന് ഫാസില പറയുന്നു . താര സംഘടനയായ അമ്മയില്‍ നിന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമുള്ള തുക ലഭിക്കുന്നുണ്ടെന്നും ഫാസില പറഞ്ഞു . പ്രോപ്പര്‍ട്ടി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിച്ചു വരികയാണ് . ഹനീഫിക്കയുടെ ഏറ്റവും വലിയ സമ്പാദ്യം ദിലീപിനെ പോലെയുള്ള സുഹൃത്തുക്കളാണെന്നും , ഒരു ഇളയ ജ്യേഷ്ടനെ പോലെ എതാപത്തിലും അവര്‍ ഓടിയെത്തും എന്നും ഫസീല കൂട്ടിച്ചേര്‍ത്തു .
Post Your Comments