കൊച്ചി ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് പദ്മപ്രിയ അമേരിക്കയില്‍ വച്ച് തനിക്കുണ്ടായ തിക്താനുഭവങ്ങളെ പറ്റി വെളിപ്പെടുത്തിയത് . പബ്ലിക് അഡ്മിനിസ്ട്രെഷനില്‍ പി ജി എടുക്കുവാനായ് അമേരിക്കയില്‍ കഴിഞ്ഞ നാളുകളില്‍ വംശീയമായ വേര്‍തിരിവുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ട് എന്ന് പദ്മപ്രിയ പറഞ്ഞു . ന്യൂയോര്‍ക്കിലെ ഉപരിപഠനകാലത്ത് മുസ്ലീമായ് തെറ്റിദ്ധരിച്ചുവെന്നും പലരും ആദാബ് അഴ്സ് ഹെ എന്ന് പറയാറുണ്ടായിരുന്നുവെന്നും പദ്മപ്രിയ പറഞ്ഞു .തമിഴ് ബ്രാഹ്മണയായ താന്‍ അതൊക്കെ ആസ്വദിക്കുകയായിരുന്നുവെന്നും പദ്മപ്രിയ കൂട്ടിച്ചേര്‍ത്തു . അതേ സമയം പഠനാവശ്യങ്ങല്ക്കായ് ഇനി അമേരിക്കയിലേക്ക് പോകാനുള്ള ത്രാണിയില്ലെന്നും പഠനത്തിനൊപ്പം ചെലവുകള്‍ക്കായ് ജോലി ചെയ്യണമായിരുന്നുവെന്നും പദ്മപ്രിയ പറഞ്ഞു . പഠനതിനിടയിലാണ് കേരളത്തിലെത്തി ഇയ്യോബിന്റെ പുസ്തകത്തില്‍ അഭിനയിച്ചതെന്നും , ഒരു കലാകാരി എന്ന നിലയില്‍ സിനിമയുടെ മറ്റ് മേഖലകളില്‍ കൂടി കഴിവ് തെളിയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പദ്മപ്രിയ പറഞ്ഞു . പലരും കരുതിയിരിക്കുന്നത് ഞാന്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നാണ് . എന്നാല്‍ എനിക്കൊരിക്കലും സിനിമയില്‍ നിന്നും വിട്ടു നില്ക്കാന് ഒരിക്കലും സാധിക്കില്ല , അടുത്തമാസം എന്റെ പുതിയ പ്രോജക്റ്റ് ആരംഭിക്കുമെന്നും പദ്മപ്രിയ കൂട്ടിചേര്‍ത്തു .
Post Your Comments