ഷാരൂഖ് ഖാനും കാജോളും ഇടവേളയ്ക്ക് ശേഷം ഒന്നിച്ച ദില്‍വാലെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ്-കാജോള്‍ ഒന്നിക്കുമ്പോള്‍, അവര്‍ക്കിടയിലെ പഴയ ഹിറ്റ് ആവര്‍ത്തിക്കും എന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്കും ചലച്ചിത്രലോകത്തിനും ഏറെയായിരുന്നു . ചെന്നൈ എക്‌സ്പ്രസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഷാരൂഖും രോഹിത് ഷെട്ടിയും വീണ്ടും. ഇങ്ങനെ രണ്ട് കാര്യങ്ങളായിരുന്നു ദില്‍വാലയില്‍ നിന്ന് പ്രേക്ഷകര്‍ ഇത്രയേറെ പ്രതീക്ഷിച്ചത്. പക്ഷേ ദില്‍വാലെ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിന് വീപരീതമായിരുന്നു. എന്നാല്‍ ഇന്ത്യയിലെ തിയേറ്ററുകളിലാണ് ദില്‍വാലെ ശ്രദ്ധിക്കാതെ പോയത്. ജര്‍മ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും ചിത്രത്തിന്റെ പരാജയത്തില്‍ തനിക്ക് നിരാശയുണ്ടെന്നും ഷാരൂഖ് പറയുന്നു. ദീപിക പദുക്കോണും റണ്‍വീര്‍ സിങും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ബാജിറാവു മസ്താനി എന്ന ചിത്രത്തിനൊപ്പമാണ് ദില്‍വാലെയും പ്രദര്‍ശനത്തിനെത്തിയത്. ഫാന്‍ ആണ് ഇനി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ് ചിത്രം.
Post Your Comments