
മുംബൈ: ബോളിവുഡ് മുന്‍ നായികാവസന്തം ഹേമാമാലിനി ഇനി സംഗീതത്തിലും ചുവടുറപ്പിക്കാനൊരുങ്ങുന്നു. തന്റെ തന്നെ ഭജന സംഗീത ആല്‍ബം ഉടന്‍ തന്നെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് അവര്‍.
ഹിന്ദിസിനിമയില്‍ ഒരുകാലത്ത് ഏറെ ആഘോഷിക്കപ്പെട്ട നായികയായ ഹേമാമാലിനി ഇപ്പോള്‍ തന്റെ 67ാം വയസ്സിലെത്തി നില്‍ക്കുകയാണ്. തന്റെ പുതിയ ഉദ്യമത്തെ കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ ട്വിറ്ററില്‍ തന്റെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗായിക ലതാ മങ്കേഷ്‌കറിന്റെ സ്റ്റുഡിയോയില്‍ വച്ച് അവര്‍ ഒരു ഭജന ആല്‍ബം റെക്കോര്‍ഡ് ചെയ്തു.
താന്‍ ഒരു ഗായികയാകുന്നത് ആസ്വദിക്കുന്നെന്നും തന്നിലെ പാട്ടുകാരിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് താനെന്നും അവര്‍ പറഞ്ഞു. ‘ഞാന്‍ ഇന്നലെ ലതാ മങ്കേഷ്‌കറിന്റെ സ്റ്റുഡിയോയില്‍ വെച്ച് ഒരു മനോഹര ഭജന റെക്കോര്‍ഡ് ചെയ്തു. അദ്ദേഹത്തിന്റെ ശിക്ഷ്യനായ ത്രിപ്തിജി എന്നെ സഹായിക്കാന്‍ ഉണ്ടായിരുന്നു. ഭജനയുടെ വരികളെഴുതിയത് നാരായണ്‍ അഗര്‍വാളും സംഗീത ഏകീകരണം വിവേക് പ്രകാശുമാണ്. ‘ അവര്‍ ട്വീറ്റില്‍ ആരാധകരെ അറിയിച്ചു.
ബോളിവുഡിലെ ഈ സ്വപ്‌ന സുന്ദരി മുന്‍പ് സംവിധായികാ വേഷവുമണിഞ്ഞിട്ടുണ്ട്.
Post Your Comments