
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടി കങ്കണ റണൗത്ത് രംഗത്ത്. തന്നെ ഒരാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതായി വെളിപ്പെടുത്തിയ താരം അയാള്‍ സിനിമാ ഇന്ടസ്ട്രിയില്നിന്നുള്ളയാളാണെന്നും വെളിപ്പെടുത്തി. ഒരു പുസ്തക പ്രകാശനത്തിന് ഇടയിലാണ് താരത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്തിന്റെ ‘ദി അണ്‍ക്വയറ്റ് ലാന്‍ഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിലാണ് കങ്കണ മനസ്സുതുറന്നത്. അതൊരു മോശം സമയമായിരുന്നു. താന്‍ ശാരീരികമായി ദുരുപയോഗപ്പെട്ടു. ശരിക്കും താന്‍ കുടുങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ കൂടുതല്‍ വിശദീകരണങ്ങളിലേക്ക് പോകാന്‍ താല്പര്യമില്ലെന്നും താരം പറഞ്ഞു.
17-ാം വയസില്‍ തന്നെ ബോളിവുഡില്‍നിന്നുള്ള ഒരു താരം തലയ്ക്ക് അടിച്ച് മുറിവേല്‍പ്പിച്ചതായി കങ്കണ പറഞ്ഞു. അച്ഛന്റെ പ്രായമുള്ള അയാളുടെ അടിയേറ്റ് തന്റെ തലയില്‍നിന്നും ചോരവന്നു. താന്‍ ചെരുപ്പൂരി അയാളെ തിരിച്ചടിച്ചു. അടിയില്‍ അയാളുടെ തലയും മുറിഞ്ഞു. താന്‍ പിന്നീട് പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ലെന്നും കങ്കണ പറഞ്ഞു.
Post Your Comments