
കൊച്ചി: എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ജലം’ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം കൊച്ചി ഐ.എം.എ. ഹാളില്‍വച്ച് ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ നിര്‍വ്വഹിക്കപ്പെട്ടു. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ചിത്രത്തിലെ ഗാനങ്ങള്‍ ആദ്യമായി ഒസ്കാര്‍ നോമിനഷന് അര്‍ഹമായി എന്ന അപൂര്‍വ്വ ബഹുമതിയാണ് ജലത്തിന് സ്വന്തമാകുന്നത്… സംഗീത സംവിധായകന്‍ ഔസോപ്പച്ചന്‍ പ്രശസ്ത സംവിധായകന്‍ സിബി മലയിലിന് സിഡി കൈമാറി.
ചടങ്ങില്‍, ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്ത പ്രിയങ്ക, ടോവിനോ തോമസ്, സംവിധായകനും നടനുമായ നാദിര്‍ഷ മുതലായവര്‍ സംബന്ധിച്ചു.
കൂടു വയ്ക്കാം, യാത്രാ മനോരഥമേറും, ഭൂമിയിലെങ്ങാനുമുണ്ടോ, പകല്‍ പാതി ചാരി എന്നിങ്ങനെ നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
ടി.ഡി ആന്‍ഡ്രൂസ്, സോഹന്‍ റോയ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് എസ്.സുരേഷ് ബാബുവാണ്. ഡോ. മധു വാസുദേവനാണ് ഗാനരചന. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗു നിര്‍വ്വഹിച്ചിരിക്കുന്നു.
Post Your Comments