Bollywood

പ്രശ്‌സ്ത ബോളിവുഡ് നടന്‍ രാജേഷ് വിവേക് അന്തരിച്ചു

ഹൈദരാബാദ്: പ്രശ്‌സ്ത ബോളിവുഡ് നടന്‍ രാജേഷ് വിവേക് അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലായിരുന്നു അന്ത്യം. ഒരു തെന്നിന്ത്യന്‍ സിനിമയുടെ ഷൂട്ടിംഗിനായാണ് രാജേഷ് ഹൈദരാബാദില്‍ എത്തിയത്. ലഗാന്‍, സ്വദേശ് എന്നീ സിനിമകളിലൂടെയാണ് രാജേഷ് ഏറെ പ്രശസ്തനായത്. 1994ല്‍ പുറത്തിറങ്ങിയ ബണ്ടിറ്റ് ക്വീനിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. 1978ല്‍ ശ്യാം ബെനെഗലിന്റെ ജുനൂന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രാജേഷ് വിവേകിന്റെ സിനിമാ പ്രവേശം.
നാടകത്തിലൂടെയാണ് രാജേഷ് അഭിനയരംഗത്തെത്തിയത്. മഹാഭാരത്, ഭാരത് ഏക് ഖോജ്, അങ്കോരി തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. വീരന, ജോഷീല തുടങ്ങിയ ചിത്രങ്ങളിലൂടെ വില്ലന്‍ വേഷങ്ങളിലേക്കും കടന്ന രാജേഷ് അടുത്തകാലത്ത് ഹാസ്യവേഷങ്ങളും കൈകാര്യം ചെയ്തിരുന്നു.
ബണ്ഡി ഓര്‍ ബബ്ലി, ഭൂട്ട് അങ്കിള്‍, വാട്ട് ഈ യുവര്‍ രാശി, അഗ്നിപത്, ഗ്യാന്‍ചക്കര്‍ , സണ്‍ ഓഫ് സര്‍ദാര്‍, ദിഷ്‌കിയൗണ്‍ എന്നിവയാണ് അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങള്‍.

shortlink

Post Your Comments


Back to top button