ന്യൂ ജനറേഷന്‍ സിനമാപ്രവര്‍ത്തകര്‍ക്ക് പക്വതയില്ല പക്ഷേ !! : ഐ വി ശശി

റിയാദ്: ന്യൂജനറേഷന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് പക്വതയില്ലെന്ന് സംവിധായകന്‍ ഐവി ശശി. ഇതേ സമയം മികച്ച ആവിഷ്‌കാര സിദ്ധി പുതുതലമുറയ്ക്ക് ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിയാദിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമയില്‍ നല്ല തിരക്കഥ ഉണ്ടാകുന്നില്ല. സിനിമ ഇതുകൊണ്ടാണ് മാറി നില്‍ക്കുന്നത്. എന്നാല്‍ ഇനിയും സിനിമകള്‍ ചെയ്യും , മോഹന്‍ലാല്‍ നായകനായ തന്റെ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. തിരക്കഥ ജോഷി മംഗലത്തും പ്രൊഡ്യൂസര്‍ ഗോകുലം ഗോപാലനുമാണ് നിർവഹിക്കുന്നത്. മോഹന്‍ലാല്‍ പുലിമുരുകന്‍റെയും , ഒപ്പം , ജനതാ ഗ്യാരേജ് എന്നിവയുടെയും തിരക്കിലാണ് .

Share
Leave a Comment