ശിവകാര്‍ത്തികേയനും , കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന പൊന്‍ റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കോമഡി ചിത്രമാണ് രജനിമുരുകന് , പൊങ്കല്‍ റിലീസായ് ഇന്നാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് . ഒരു സ്ടാന്റ്റ് അപ് കൊമേഡിയന്‍ എന്നതില്‍ നിന്ന് വീഡിയോ ജോക്കി അതില്‍ നിന്നും തമിഴകത്തെ ഒഴിച്ച്കൂടാനാവാത്ത താരം എന്നീ നിലകളിലെക്കുള്ള ശിവകാര്‍ത്തികേയന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു , തമിഴ് സിനിമാ ലോകത്ത് തന്റെതായ ബ്രാന്‍ഡ് മുദ്ര പതിപ്പിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് . ശിവയുടെ പൊങ്കല്‍ റിലീസാണ് രജനിമുരുകന് . ” വരുതപടാത വാലിബര്‍ സംഘം ” ടീമായ പൊന്‍ റാം – ഇമ്മന്‍ – സൂരിയോടൊപ്പം ശിവകാര്‍ത്തികേയനും ഒന്നിചിരിക്കുകയാണ് രജനിമുരുകനില് പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്താന്‍ . ഇത്രയും പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാന്‍ രജനിമുരുകന് കഴിഞ്ഞോ ??!!
ശിവകാര്‍ത്തികേയന്റെ മുന്‍കാല ചിത്രങ്ങള്‍ പോലെ തന്നെ ” രജനിമുരുകന് ” ധാരാളം ഹ്യൂമറും , റൊമാന്സും , സെന്റിമെന്‍സും നിറച്ച കലവറ തന്നെയാണ് . മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ് പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ രജനിമുരുകനില് ഒരു വില്ലനുണ്ട് . വില്ലനുമായുള്ള യുദ്ധവും മറ്റും ചിത്രത്തിനു മാസ് എഫക്റ്റ് നല്കുന്നു , ഒപ്പം റൊമാന്‍സിനും കോമഡിക്കും ഉള്ള ചാന്‍സ് കൂടി പിന്നിരയിലാക്കുന്നു .
അയ്യന്‍കാളി ( രാജ്കിരണ് ) എന്ന മധുര സ്വദേശിയായ പ്രായമുള്ള മനുഷ്യന് തന്റെ ജീവിതം മക്കള്‍ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച ആള് ആണ് . രജനി മുരുകന് ( ശിവകാര്ത്തികേയന് ) അയ്യങ്കാളിയുടെ കൊച്ചുമകനാണ് , തന്റെ അച്ഛനമ്മമാരോട് കൂടി അതെ പട്ടണത്തില്‍ തന്നെ താമസിക്കുന്നു . , അവന്റെ അച്ഛനും അമ്മയും ഒരു ലോക്കല്‍ സ്കൂളില്‍ അധ്യാപകരാണ് . അങ്ങനെ രജനി മുരുകന് കാര്‍ത്തിക ( കീര്‍ത്തി സുരേഷ് ) എന്ന പെണ്‍കുട്ടിയുമായ് പ്രണയത്തിലാകുന്നു , രജനിമുരുകന്റെ അച്ഛന്റെ കൂട്ടുകാരനായ നീലകണ്ഠന് ( അച്ചുദാനന്ദ് ) ആണ് കാര്‍ത്തികയുടെ അച്ഛന് . അങ്ങനെ രജനി തന്റെ മുത്തശ്ശന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായ് വസ്തുവകകള്‍ വിറ്റ് അര്‍ഹമായ ഷെയര്‍ വിദേശത്ത് സെറ്റില്‍ ആയ അദ്ദേഹത്തിന്റെ മക്കള്‍ക്ക് നല്കാനായിശ്രമിക്കുന്നു . ഇതാണ് ചിത്രത്തിന്റെ കഥാതന്തൂ . ശേഷം എന്ത് സംഭവിച്ചു എന്നറിയാന്‍ ചിത്രം കാണുക .
ശിവകാര്‍ത്തികേയനും , കീര്‍ത്തിയും വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത് . കീര്‍ത്തിയുടെ ഗാനരംഗങ്ങളിലെ നൃത്തവും മികച്ചതാണ് , മറ്റു താരങ്ങളും വളരേ നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത് . സൂരി ചിത്രത്തില്‍ ഒരു രണ്ടാം നായകനായാണ് അഭിനയിക്കുന്നത് , സൂരിയുടെ പഞ്ച് കൌന്ടരുകള്ക്ക് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതാണ് . രാജ് കിരണ്‍ ആണ് ചിത്രത്തിന്റെ ഒരു പ്രധാന കഥാപാത്രം , ക്ലൈമാക്സ് രംഗത്തിലെ അദ്ദേഹത്തിന്റെ അഭിനയത്തിന് പ്രത്യേക കയ്യടി നേടിയതും ഇതിന്റെ തെളിവാണ് . ചിത്രത്തിലെ പ്രശസ്ത ഗാനം ” എന്നമ്മ ഇപ്പടി പന്ട്രീങ്ങളെ മാ ” എന്ന ഗാനത്തിന് തീയറ്ററില്‍ വളരെ വലിയ റെസ്പോണ്‍സ് ആണ് ഉണ്ടായത് , ഒരു പ്രധാന ആകര്‍ഷണം കീര്‍ത്തിയുടെ നൃത്തം തന്നെയാണ് .
ഒരു പക്കാ കച്ചവട സിനിമ തന്നെയാണ് രജനി മുരുകന് , അമിതമായ പ്രതീക്ഷകളില്ലാതെ ഒരു വട്ടം കണ്ടിരിക്കാവുന്ന മാസ് ആക്ഷന്‍ ഹ്യൂമര്‍ കൊമഡി സെന്റിമെന്റല്‍ റൊമാന്റിക് മിക്സ് മാസാല ചിത്രം തന്നെയാണ് രജനിമുരുകന് . ചിത്രത്തിന് മികച്ച ബോക്സ് ഓഫീസ് കളക്ഷന്‍ തന്നെയുണ്ടാവും കാരണം ശിവകാര്ത്തികേയന് എന്ന നടന്റെ മാര്‍ക്കറ്റ് വാല്യു തന്നെയാണ് ഇതിനൊരു കാരണം . ധൈര്യമായ് ഒരുവട്ടം കണ്ടിരിക്കാവുന്ന സിനിമയാണ് രജനിമുരുകന് .
Post Your Comments