മലയാളം , തമിഴ് , തെലുങ്ക് , കന്നഡ എന്നീ ഭാഷകളിൽ ഉള്ള ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ മലയാളികളുടെ സ്വന്തം നയൻതാര . സത്യൻ അന്തിക്കാട് ചിത്രമായ ” മനസിനക്കരെ ” യിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നയൻതാര മലയാളം ഉൾപ്പടെ നാലു ഭാഷകളിൽ വിജയഗാഥ തുടരുകയാണ് . എന്നാൽ നയൻതാര തമിഴ് ചിത്രമായ ‘ നാനും റൌഡി താൻ ‘ എന്ന ചിത്രതിനൊഴികെ മറ്റൊരു ചിത്രത്തിനും സ്വന്തം ശബ്ദം നൽകിയിട്ടില്ല എന്നത് പ്രേക്ഷകർക്ക് ഒരു പുതിയ അറിവായിരിക്കും , എന്നാൽ ഏറെ ആഗ്രഹിച്ചിരുന്ന ആ അവസരം നയൻതാരയ്ക്ക് കൈവന്നിരിക്കുകയാണ് , ഒരു മലയാളം ചിത്രത്തിൽ എങ്കിലും സ്വന്തം ശബ്ദം ഉപയോഗിച് ഡബ് ചെയ്യണമെന്ന നയൻസിന്റെ ആഗ്രഹം ഏറ്റവും പുതിയ ചിത്രമായ ” പുതിയ നിയമം ” വഴി സാധ്യമാവുകയാണ് .
എകെ സാജൻ സംവിധാനവും രചനയും നിർവഹിക്കുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമാണ് ‘ പുതിയ നിയമം ‘ . നയൻതാരയുടെ ഇക്കൊല്ലത്തെ ആദ്യ മലയാളം റിലീസും ഇത് തന്നെയാണ് . ഈ ചിത്രത്തിന് സ്വന്തം ശബ്ദം നൽകാനുള്ള ആഗ്രഹം നയൻതാര സംവിധായകൻ എകെ സാജനെ അറിയിചിരുന്നു . ഇപ്പോൾ അദ്ദേഹം അത് സമ്മതിചതോട് കൂടി നയൻതാര സ്വന്തം ശബ്ദം ഉപയോഗിക്കുന്ന ആദ്യ മലയാള ചിത്രം പിറക്കുകയാണ് . തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോൾ നയൻസ് , അത്കൊണ്ട് തന്നെ ചെന്നൈ സ്റ്റുഡിയൊസിൽ വച് ടബ്ബ് ചെയ്യാനാണ് സംവിധായകൻ സാജന്റെ തീരുമാനം . മമ്മൂട്ടി തന്റെ ഡബ്ബിംഗ് ഡിസംബർ മാസം തന്നെ പൂർത്തീകരിച്ചിരുന്നു . ഈ മാസം അവസാനമാണ് ‘ പുതിയ നിയമം ‘ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും സാജന്‍ പറഞ്ഞു .
Post Your Comments