ലെമണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന ” കരിങ്കുന്നം 6 ഫീറ്റ് ” എന്ന ജയില്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് ജയില്‍പ്പുള്ളികളുടെ വോളിബോള്‍ കോച് ആയി മഞ്ചു വാര്യര്‍ എത്തുന്നത് . പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജയില്‍ക്ഷേമ ദിനാഘോഷങ്ങളുടെ ഭാഗമായ് നടത്തിയ കലാമത്സരങ്ങളുടെ സമ്മാനദാനവും ഇന്റര്‍ ജയില്‍ വോളിബോള്‍ മത്സരങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചുകൊണ്ടായിരുന്നു മഞ്ചു വാര്യര്‍ തന്റെ പുതിയ ചിത്രത്തെ പറ്റി പറഞ്ഞത് . ” ജയില്പശ്ചാത്തലതിലുള്ളതാണ് എന്റെ അടുത്ത ചിത്രം , അതിന്റെ ഭാഗമായ് കുറെ ദിവസം ഞാന്‍ ഇവിടെ ചിലവഴിക്കും ” . എന്ന് മഞ്ചു വാര്യര്‍ പറഞ്ഞു . പന്ത് തട്ടിയാണ് ഇന്റര്‍ ജയില്‍ വോളിബോള്‍ ടൂര്‍ണമെന്റ ഉദ്ഘാടനം മഞ്ചു വാര്യര്‍ നിര്‍വഹിച്ചത് . ദക്ഷിണ മേഖല ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ഓഫ് പ്രിസന്‍സ് ആന്‍ഡ് കറക്ഷന് സര്‍വീസസ് ബി പ്രദീപ് , പ്രിസന്‍സ് ആന്‍ഡ് കറക്ഷന് സര്‍വീസസ് ഇന്‍സ്പെക്ടര്‍ എച് ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു .
Post Your Comments