Cinema

മാൻഹോൾ ദുരന്തം സിനിമയാകുന്നു , നൗഷാദായ് ജയസൂര്യ

” ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക ” എന്ന പേരിലാണ് നഗരത്തിൽ നടന്ന മാൻഹോൾ ദുരന്തത്തില്‍ രക്ഷാപ്രവര്ത്തനത്തിനിടെ മരണത്തിനു കീഴടങ്ങിയ ഓട്ടോ ഡ്രൈവർ നൗഷാദിന്റെ കഥ സിനിമയാക്കുന്നത് . സജീഷ് വേലായുധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യ ആണ് നൗഷാദ് ആവുന്നത് . നൗഷാദിന്റെ കുടുംബത്തിന്റെ പൂർണ്ണസമ്മതത്തോടെയും സഹകരണതോടെയും ആണ് ചിത്രം നിർമിക്കുന്നത് .

നൗഷാദിന്റെ ഓട്ടോറിക്ഷ തന്നെയായിരിക്കും ചിത്രത്തിലും ഉപയോഗിക്കുക്ക . ചാലിയാർ എന്ന പുതിയ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ശ്രീജേഷും വിപിനേഷും ചേർന്ന് എഴുത്തും . മോഹൻ സിത്താര സംഗീതസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഗാനരചന ബാപ്പു വാവാടിന്റെയാണ് . ചിത്രത്തിന്റെ പ്രധാന ചിത്രീകരണം കോഴിക്കോട്ടും , ഗുരുവായൂരുമാണ് . കോഴിക്കോട് വച്ച നടന്ന വാർത്താസമ്മേളനത്തിൽ സംവിധായകൻ സജീഷ് വേലായുധനെ കൂടാതെ തിരക്കഥാകൃതുക്കളായ ശ്രീജേഷ് , വിപിനേഷ് , ഗാനരചയിതാവ് ബാപ്പു വാവാട് , നൗഷാദിന്റെ ഭാര്യാപിതാവ് ഹംസക്കോയ , അമ്മാവന്മാരായ ഷാജി , ഷാഫി , സഹോദരി ഭർത്താവ് സൽമാൻ തുടങ്ങിയവരും പങ്കെടുത്തു .

shortlink

Related Articles

Post Your Comments


Back to top button