Cinema

പ്രേക്ഷകരെയും സിനിമാപ്രേമികളെയും ആരാധകരെയും ഞെട്ടിക്കാൻ പുലിമുരുകനായ് ബെൻസ് വാസുവായി സൂപ്പർതാരം മോഹൻലാൽ എത്തുന്നു ഒപ്പം കൈനിറയെ ചിത്രങ്ങളും !!

മോഹൻലാലിനു രണ്ടായിരത്തിപതിനഞ്ച് ഒരു നല്ല വർഷമായിരുന്നില്ല , എങ്കിൽ പോലും എന്നും എപ്പോഴും , ലോഹം തുടങ്ങിയ സാമ്പത്തികമായ ഹിറ്റുകൾ അദേഹത്തിനുണ്ടായിരുന്നു എങ്കിലും പൊതുവേയുള്ള പ്രേക്ഷകരെയും, സിനിമാപ്രേമികളെയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞ കൊല്ലം അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കായില്ല .

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ രണ്ടായിരത്തിപതിനാറിൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുലിമുരുകൻ കൂടാതെ അദ്ദേഹത്തെ നമുക്ക് ബെൻസ് വാസു എന്ന ചിത്രത്തിലൂടെ കാണുവാൻ സാധിക്കും , ഒരു വടക്കന്‍ സെൽഫി എന്ന സൂപ്പർഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകൻ ജി പ്രജിതാണ് ബെൻസ് വാസുവിന്റെ സംവിധായകൻ .

മോഹൻലാൽ അവതരിപ്പിക്കുന്നത് ടൈറ്റിൽ റോൾ ആയ ബെൻസ് വാസുവിനെയാണ് , ഞങ്ങൾക്ക് കിട്ടിയ വിവരങ്ങൾ വച്ച് സിനിമാപ്രേമികൾക്കും മോഹൻലാൽ ആരാധകർക്കും ഒരു വലിയ സർപ്രൈസ് ആയിരിക്കും ഈ ചിത്രം സംവിധായകൻ കമൽ ആണ് ആദ്യം ഈ ചിത്രം സംവിധാനം ചെയ്യാൻ ഉദേശിചിരുന്നത് , പക്ഷേ യാദ്രിശ്ചികമായ് സംവിധായകൻ പ്രജിതിന് മലയാള സിനിമയുടെ മഹാഇതിഹാസത്തെ സംവിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിക്കുകയായിരുന്നു , ചിത്രം നിർമിക്കുന്നത് മലയാളസിനിമയുടെ പുതിയ ബ്ലോക്ക്‌ബസ്റ്റർ ചിത്രമായ ടു കണ്ട്രീസിന്റെ നിർമാതാവായ രജപുത്രയുടെ ബാനറിൽ രജപുത്ര രഞ്ജിത് ആണ് .

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തിനും , ജിബു ജേക്കബ്‌ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിനും ശേഷം ബെൻസ് വാസുവിന്റെ ചിത്രീകരണം ആരംഭിക്കും .

മോഹൻലാൽ ഇപ്പോൾ തന്റെ തെലുങ്ക് ചിത്രമായ മനാമന്ത എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് , അത് പൂർത്തിയാക്കിയ ശേഷം അദ്ദേഹം പ്രിയദർശൻ ചിത്രമായ ഒപ്പത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിൽ മുഴുകും . കാഴ്ചയില്ലാത്ത ആളായിട്ടാണ് ഒപ്പത്തിലെ ലാലിന്റെ കഥാപാത്രം , അതിന് മുൻപ് തന്നെ അദ്ദേഹത്തിന്റെ ആരാധകർ ഏറെക്കാലമായ്‌ കാത്തിരുന്ന ബിഗ്‌ ബജറ്റ് ചിത്രമായ പുലിമുരുകൻ പൂർത്തിയാക്കും , ജിബു ജേക്കബ്‌ ചിത്രം ആരംഭിക്കും . മീനയാണ് ചിത്രത്തിലെ നായിക , ഒരു പഞ്ചായത്ത് സെക്രട്ടറിയുടെ വേഷമാണ് ഈ ചിത്രത്തിൽ ലാലിന്റെത് .

ഇതിന്റെയൊക്കെ കൂടെ തന്നെ ജൂനിയർ എൻറ്റിആറും , മോഹൻലാലും പ്രധാനവേഷങ്ങളിൽ എത്തുന്ന തെലുങ്ക് ചിത്രവുമുണ്ട് , കൊരട്ടല ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് .

shortlink

Post Your Comments


Back to top button