CinemaMovie Gossips

ദുല്‍ക്കറിനു മലയാളം വായിക്കാന്‍ അറിയില്ല എന്ന് അനുമോള്‍

കുറഞ്ഞ നാളുകള്‍ കൊണ്ടു തന്നെ മലയാളം സിനിമയില്‍ ഏറെ ജനപ്രീതി നേടിയ യുവ താരമാണ് ദുല്‍ക്കര്‍ സല്‍മാന്‍ അദ്ദേഹത്തിന്‍റെ സ്റ്റൈല്‍ കൊണ്ട് മാത്രമല്ല ആകര്‍ഷണീയമായ ലുക്ക്‌ കൊണ്ടും മികച്ച അഭിനയശേഷികൊണ്ടും ആണ് അദ്ദേഹം ഏറെ ജനപ്രീതി നേടിയത് ദുല്‍ക്കരിന്റെ ഡയലോഗ് ഡെലിവറിയും ശബ്ദഗാംഭീര്യവുമാണ് അദേഹത്തെ പ്രേക്ഷകപ്രിയനാക്കുന്ന മറ്റ് ഘടകങ്ങള്‍ ഈ രണ്ടു ഘടകങ്ങളും അച്ഛന്‍ മമ്മൂട്ടിയില്‍ നിന്നാണ് ദുല്‍ക്കറിന് പകര്‍ന്നു കിട്ടിയത് എന്ന് ഉറപ്പ് ഇത്രയൊക്കെ നന്നായ് മലയാളം ഭാഷ കൈകാര്യം ചെയ്യുന്ന യുവതലമുറയുടെ പ്രിയപ്പെട്ട യുവതാരത്തിന് മലയാളം അറിയില്ല എന്നുള്ളത് ഏവരിലും ആകാംക്ഷയും അത്ഭുതവും ഉണര്‍ത്തുന്ന കാര്യമാണ് ദുല്‍ക്കറിന് മലയാളം ഭാഷ വായിക്കാനറിയില്ല എന്നുള്ളത്

രഞ്ജിത് സംവിധാനം ചെയ്ത ഏറെ അഭിനന്ദനം നേടിയ ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ക്കറിന്‍റെ നായികാ വേഷത്തിലെത്തിയ അനുമോള്‍ കൌമുദി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത് ദുല്‍ക്കറിനൊപ്പമുള്ള അഭിനയത്തിന്‍റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് ദുല്‍ക്കറിന് മലയാളം വായിക്കുവാന്‍ അറിയില്ല എന്നും മലയാളം സംഭാഷണങ്ങള്‍ ഇംഗ്ലീഷില്‍ എഴുതിയ ശേഷമാണ് ദുല്‍ക്കര്‍ അത് പഠിക്കാരുള്ളതെന്നും അനു പറഞ്ഞു

എന്നിരുന്നാലും ദുല്‍ക്കറിന് മലയാളം അറിയാത്തത്കൊണ്ട് സിനിമയ്ക്കോ ചിത്രീകരണതിനൊ ഒന്നും യാതൊരു ബുദ്ധിമുട്ടും അദ്ദേഹം ഉണ്ടാക്കാരില്ലെന്നും മന്ഗ്ലിഷില്‍ എഴുതിയെടുക്കുന്ന മലയാളം ഡയലോഗ് ദുല്‍ക്കര്‍ നന്നായ് പഠിക്കുകയും ഉച്ചരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് അതെന്നും അനുമോള്‍ പറഞ്ഞു ദുല്‍ക്കര്‍ വളരെയധികം താഴ്മയും എളിമയുമുള്ള വ്യക്തിയാണെന്നും ഷൂട്ടിംഗ് സെറ്റ് മുഴുവന്‍ ഒരു പോസിറ്റീവ് എനര്‍ജിയുണ്ടാക്കുവാന്‍ ദുല്‍ക്കറിന്‍റെ ഊര്‍ജസ്വലതയും മറ്റും മറ്റുള്ളവരിലും ഊര്‍ജം നിറയ്ക്കുമെന്നും അനുമോള്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button