മലയാള സിനിമാ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത !!! മലയാളികളുടെ പ്രിയപ്പെട്ട നായിക മിയാ ജോര്‍ജ് തമിഴ് സിനിമാ ലോകത്ത് കൂടി വന്‍തിരിച്ചുവരവ് നടത്തുന്നു, അതും ഇളയദളപതി വിജയുടെ നായികയായ് !! ചിത്രം സംവിധാനം ചെയ്യുന്നത് വിജയുടെ തന്നെ അഴകിയ തമിഴ്മകന്‍റെ സംവിധായകന്‍ ഭരതനാണ് . കാജല്‍ അഗ്ഗര്‍വാളും മിയക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു .
മിയ ജോര്‍ജ് മുന്‍പ് അഭിനയിച്ച തമിഴ് ചിത്രം ജീവ ശങ്കര്‍ സംവിധാനം ചെയ്ത അമരകാവ്യമാണ് , പ്രേക്ഷകരില്‍ നിന്നും , നിരൂപകരില്‍ നിന്നും മികച്ച അഭിപ്രായങ്ങളും, അഭിനന്ദനങ്ങളും നേടിയ മിയക്ക് ലഭിച്ച ചിത്രമായിരുന്നു അമരകാവ്യം .
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മിയ ചെയ്യുന്നത് ഒരു പ്രണയാതുരമായ വേഷമാണ് . കേരളത്തിലും ഒട്ടേറെ ആരാധകരുള്ള തമിഴിലെ സൂപ്പര്‍ നായകനൊപ്പം മലയാളത്തിന്‍റെ സ്വന്തം നടിയായ മിയ നായികയാവുന്നത് തീര്‍ച്ചയായും മലയാള സിനിമയ്ക്ക് അഭിമാനം തന്നെയാണ് . ഈ വാര്‍ത്ത ഓദ്യോഗികമായ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത് . റിപ്പോര്‍ട്ടുകള്‍ പറയുന്നത് , സംവിധായകന്‍ ഭരതന്‍ വിജയ്യോട് ചിത്രത്തിന്‍റെ ചെറിയ രീതിയിലുള്ള സ്ക്രിപ്റ്റ് പറഞ്ഞുവെന്നും , വിജയ് അതില്‍ ആകൃഷ്ടനായ് ചിത്രം ചെയ്യുവാന്‍ സമ്മതിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു .
വിജയ് ഇപ്പോള്‍ തന്‍റെ അമ്പത്തൊമ്പതാമത് ചിത്രമായ തെരിയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് . ചിത്രം സംവിധാനം ചെയ്യുന്നത് രാജാറാണിയുടെ സംവിധായകന്‍ അറ്റ്ലീ ആണ് . സമന്തയും , എമി ജാക്സനുമാണ് തെരിയിലെ നായികമാര്‍ . വിജയുടെ ഇതിനു മുന്‍പത്തെ ചിത്രമായ പുലിയിലും രണ്ടു നായികമാരായിരുന്നു , അങ്ങനെ ഇരട്ട നായികമാരോടൊപ്പം വിജയ് നായകനാവുന്ന അടുപ്പിച്ചുള്ള മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി മിയയും കാജലും നായികമാരാവുന്ന വിജയുടെ അറുപതാം ചിത്രത്തിനുണ്ട് .
Post Your Comments