GeneralNEWS

ഉലകനായകനും, തലയും തമ്മിലുള്ള പോരിൽ ആര് ജയിക്കും ?

തമിഴ്നാട്ടിൽ ഇന്ന് ദീപാവലി യുദ്ധമാണ്. ഉലകനായകൻ കമൽഹാസന്റെയും, തല അജിത്തിന്റെയും പുത്തൻ പുതിയ ചിത്രങ്ങളാണ് യുദ്ധത്തിൽ ഏർപ്പെടുന്നത്. കമൽഹാസന്റെ “തൂങ്കാവനം”, അജിത്തിന്റെ “വേതാളം” എന്നീ ചിത്രങ്ങൾ ഇന്ന് ലോകത്താകമാനം റിലീസാവുകയാണ്. ക്ലാസ്സും, മാസ്സും തമ്മിലുള്ള പോരാണ്‌ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

തൂങ്കാവനം

ഗോകുലം ഗോപാലനോപ്പം കൈ കോർത്ത് കമൽഹാസൻ നിർമ്മിക്കുന്ന “തൂങ്കാവനം” ഇന്ന് ലോകത്താകമാനം ആയിരത്തോളം തീയറ്ററുകളിൽ റിലീസാകുന്നു. രാജേഷ്.എം.സെൽവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമൽഹാസന്റേതാണ് രചന. കമൽഹാസനോടൊപ്പം തൃഷ, പ്രകാശ് രാജ്, കിഷോർ, സമ്പത്ത് തുടങ്ങിയവരും മലയാളി താരം ആശാ ശരത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം.ജിബ്രാനാണ് സംഗീതം നിർവ്വഹിക്കുന്നത്. മലയാളിയായ സാനു വർഗ്ഗീസ് ക്യാമറയും, ഷാൻ മൊഹമ്മദ്‌ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. വൈഡ് ആംഗിൾ ക്രിയേഷൻസാണ് ചിത്രം വിതരണം ചെയ്യുന്നത്.

വേതാളം

ശ്രീ സായിറാം ക്രിയേഷൻസിന്റെ ബാനറിൽ എസ്.ഐശ്വര്യ നിർമ്മിച്ച്, “തല” അജിത്‌ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന “വേതാളം” ഇന്ന് ലോകത്താകമാനം രണ്ടായിരത്തോളം തീയറ്ററുകളിൽ റിലീസാവുകയാണ്. സിവയാണ് ചിത്രം എഴുതി സംവിധാനം നിർവ്വഹിക്കുന്നത്. അജിത്തിനോടൊപ്പം ശ്രുതി ഹാസൻ, ലക്ഷ്മി മേനോൻ, അശ്വിൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് സംഗീതം നിർവ്വഹിക്കുന്നത്. വെറ്റ്രി ക്യാമറയും, റൂബൻ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.

പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് രണ്ടു ചിത്രങ്ങളും മികച്ച പ്രകടനം കാഴ്ച വയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button