
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഓണ്‍ ദി റോക്സ് എന്ന ചിത്രത്തിലാണ് സംഗീതാധ്യാപകന്റെ വേഷത്തില്‍ ജയചന്ദ്രന് എത്തുക. മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. നിവേദ്യം ,പെരുമഴക്കാലം എന്നീ ചിത്രങ്ങളില്‍ ഗായകന്റെ റോളില്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഇതാദ്യമായാണ് ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ ഗുരുമൂര്‍ത്തി എന്ന സംഗീതാധ്യപകന്റെ വേഷത്തിലാണ് ജയചന്ദ്രന് എത്തുന്നത്. ചിത്രത്തിലെ ഒരു പ്രധാന ഗാനം സംഗീതം നല്കി പാടി അഭിനയിച്ചിരിക്കുന്നത് വെള്ളിത്തിരയിലൂടെ കാണാനായി കാത്തിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ അഭിനയം തുടരാല്‍ താനുദ്ദേശിക്കുന്നില്ലെന്നും ജയചന്ദ്രന് വ്യക്തമാക്കി
Post Your Comments