ബാഹുബലിയില്‍ താന്‍ അഭിനയിക്കുന്നില്ലെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും നടന് സൂര്യ. സിങ്കം മൂന്ന്, ഹൈക്കു, 24 എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗിന് ശേഷം അതിഥി വേഷത്തില്‍ സൂര്യ ചിത്രത്തിലെത്തുന്നുവെന്നാണ് കഴിഞ്ഞ ദിവസം ചലച്ചിത്രമാധ്യമങ്ങളില് നിറഞ്ഞ വാര്‍ത്തകള്‍. സൂര്യ തന്നെ വിശദീകരണം നല്‍കിയത് പ്രമുഖ മാധ്യമങ്ങളടക്കം വാര്‍ത്ത് ഏറ്റു പിടിച്ചതോടെയാണ്.
ചിത്രത്തിന്റെ 60 ശതമാനം ഷൂട്ടിംഗ് മാത്രമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. 40 ശതമാനം ചിത്രീകരണവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ രണ്ടാം ഭാഗം തീയേറ്ററുകളിലെത്തും. പ്രഭാസിനു പുറമേ, റാണാ ദഗുപതിയും തമന്നയും അനുഷ്ക ഷെട്ടിയും രണ്ടാംപതിപ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബാഹുബലി രണ്ട് പൂര്‍ത്തിയായാലുടന്‍ മോഹന്‍ലാലിനെ നായകനാക്കി ഗരുഡ എന്ന ചിത്രമാണ് വരാന്‍ പോകുന്നതെന്ന് രാജമൗലിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
Post Your Comments