CinemaMovie Gossips

നയന്‍താര വീണ്ടും പ്രണയത്തില്‍

തമിഴ് സിനിമാ ലോകത്തിപ്പോള്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ സംവിധായകന്‍ വിഘ്‌നേശ് ശിവനും നയന്‍സും തമ്മിലുള്ള പ്രണയത്തെ പറ്റിയാണ് സംസാരം. ഷൂട്ടിങ്ങിനിടെയുള്ള ഇരുവരും ചേര്‍ന്നുള്ള പല ചിത്രങ്ങളും പ്രണയത്തെ സാധൂകരിക്കുന്ന തരത്തിലുള്ളവയാണ്. എന്നാല്‍പ്രണയ വാര്‍ത്ത നിഷേധിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു. പോണ്ടിച്ചേരിയില്‍ കനത്ത ചൂടില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ എല്ലാവരും ചുട്ടുപൊള്ളുമ്പോള്‍ സംവിധായകന്‍ വിഘ്‌നേശിന് ചൂടൊരു പ്രശ്‌നമേ അല്ലായിരുന്നു. കാരണം നയന്‍താരയുമായി കക്ഷി കൂളായി നിര്‍ത്താതെയുള്ള സംസാരമായിരുന്നു എന്നാണ് നടന്‍ മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്. ചിത്രം നാളെയാണ് റിലീസാകുന്നത്.

shortlink

Post Your Comments


Back to top button