ഒരു പ്രണയബിംബമായി അറിയപ്പെടാന്‍ തനിക്ക് താല്പര്യമില്ലെന്നും മൊയ്തീന്റെ സേവനങ്ങളാണ് ജനങ്ങള്‍ അറിയേണ്ടതെന്നും കാഞ്ചനമാല.
വെറും പ്രണയകഥയായി തന്റെ ജീവിതം അറിയപ്പെടുന്നതില്‍ ഇവര്‍ക്ക് വേദനയുണ്ട്. എന്ന് നിന്റെ മൊയ്തീന് ബോക്സ് ഓഫീസില്‍ ഹിറ്റാകുമ്പോഴും കാഞ്ചനമാല ആ സിനിമ കണ്ടിട്ടില്ല. യഥാര്‍ത്ഥ മൊയ്തീനെയും അദ്ദേഹത്തിന്റെ സേവനങ്ങളെയും ആരും തിരിച്ചറിയുന്നില്ലെന്നും മൊയ്തീന്റെ സമരണ നിലനിര്‍ത്തുന്ന ഏക ഉപാധി മുക്കത്തെ ബി പി മൊയ്തീന് സേവാമന്തിരമാണെന്നും അവര്‍ പറഞ്ഞു.
ജനങ്ങള്‍ക്കുവേണ്ടി സേവാമന്ദിരം ചെയ്യുന്ന കാര്യങ്ങള്‍ വ്യക്തമാണെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ഇതുവരെയും സഹായമൊന്നും കിട്ടിയിട്ടില്ല.
സേവാമന്ദിരത്തിന്റെ ഇന്നത്തെ സ്ഥിതിയില്‍ വിഷമം തോന്നിയ നടന് ദിലീപ് സഹായം വാഗ്ദാനം ചെയ്തിരുന്നു. തന്റെ പ്രതികരണം മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുമെന്ന് കരുതി വിവാദങ്ങളിലൊന്നും പ്രതികരിക്കാതെ
കാഞ്ചനമാല മൗനം പാലിക്കുകയാണ്.
Post Your Comments