
ഹോളിവുഡ് ഉള്‍പ്പെടെയുള്ളവയില്‍ നിന്നും താന്‍ കോപ്പിയടിക്കാറുണ്ടെന്നും അതിനെ ഒരു കുറച്ചിലായി താന്‍ കാണുന്നില്ലെന്നും ബാഹുബലി സംവിധായകന്‍ രാജമൗലി. ബാഹുബലിയുടെ പല രംഗങ്ങളും കോപ്പിയാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു രാജമൗലി. മദ്രാസ് ഐഐടിയിലെ ഒരു വിദ്യാര്‍ഥി രാജമൗലിയോട് ഏതെങ്കിലും ഹോളിവുഡ് സിനിമകളുടെ രംഗങ്ങള്‍ താങ്കളുടെ സിനിമകളില്‍ ഉപയോഗിക്കാറുണ്ടോ എന്ന് ചോദിച്ചു. ചോദ്യത്തിനുള്ള ഉത്തരം അതേ എന്നാണെന്നും അത് പ്രകടമായതും ഏവര്‍ക്കും അറിയാവുന്ന കാര്യവുമാണെന്നും അദ്ദേഹം പറഞ്ഞു. ചോദിച്ചയാള്‍ വളരെ മര്യാദക്കാരനായതിനാലാണ് ഇത്തരത്തില്‍ ചോദിച്ചതെന്നും സത്യത്തില്‍ ഹോളിവുഡില്‍ നിന്നും താങ്കള്‍ കോപ്പിയടിക്കാറുണ്ടോ എന്നുള്ളതാണ് യഥാര്‍ത്ഥ ചോദ്യമെന്നും പറഞ്ഞാണ് രാജമൗലി മറുപടി തുടങ്ങിയത്. ഹര്‍ഷാരവത്തോടെയാണ് സദസ് രാജമൗലിയുടെ വാക്കുകള്‍ കേട്ടത്.
Post Your Comments