Cinema

ന്യൂസ്‌മേക്കര്‍ ഓഫ്‌ ദ ഇയര്‍ പുരസ്കാരം കോമഡി: ഡോ.ബിജു

‘ന്യൂസ്‌മേക്കര്‍ ഓഫ്‌ ദ ഇയര്‍’ പരിപാടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രശസ്‌ത സംവിധായകന്‍ ഡോ.ബിജു രംഗത്തെതി. ബിജുവിന്റെ അമര്‍ഷത്തിനു കാരണം കഴിഞ്ഞ വര്‍ഷം നല്ല നടനുളള ദേശീയ അവാര്‍ഡ്‌ നേടിയ താരം സുരാജ്‌ വെഞ്ഞാറമ്മൂടിനെ പ്രാഥമിക പട്ടികയില്‍ പോലും പരിഗണിക്കാതിരുന്നതാണ്‌ എന്നറിയുന്നു. അവാര്‍ഡ്‌ പ്രഖ്യാപനം വന്നപ്പോള്‍ സുരാജിനെ പ്രാഥമിക പട്ടികയില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല.

സുരാജ്‌ വെഞ്ഞാറമൂടിനു നല്ല നടനുളള ദേശീയ അവാര്‍ഡ്‌ ലഭിച്ചത് ദേശീയ വാര്‍ത്തയായില്ല.അത്‌ കേരളത്തില്‍ പോലും ഒരു വാര്‍ത്തയല്ല എന്ന്‌ ഇപ്പോള്‍ മനസ്സിലായി എന്നും ബിജു ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. ‘ന്യൂസ്‌ മേക്കര്‍ ഓഫ്‌ ദ ഇയര്‍ ‘ അവാര്‍ഡ്‌ എന്ന തമാശ പരിപാടി കണ്ടപ്പോഴാണ്‌ തനിക്ക്‌ ഇക്കാര്യം വ്യക്‌തമായത്‌. പ്രഖ്യാപനം വന്നപ്പോള്‍ സുരാജിനെ പ്രാഥമിക പട്ടികയില്‍ പോലും ഉള്‍പ്പെടുത്തിയില്ല. എന്നാല്‍ ഉള്‍പെടുത്താത്തത് നന്നായെന്നും പരിപാടി സുരാജിന്റെ കോമഡി സ്‌റ്റേജ്‌ ഷോയെക്കാള്‍ വലിയ കോമഡിയായിരുന്നുവെന്നും ബിജു തന്റെ പോസ്‌റ്റില്‍ പരിഹസിച്ചു.

shortlink

Post Your Comments


Back to top button