Cinema

ചലച്ചിത്ര മേളയില്‍ നിന്ന് മൊയ്തീന്‍ പിന്‍മാറുന്നു

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് ‘എന്നു നിന്റെ മൊയ്തീന്‍’ പിന്‍വലിച്ചു. ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ താല്പര്യമില്ലെന്ന് സംവിധായകന്‍ ആര്‍.എസ്.വിമല്‍. മത്സര വിഭാഗത്തില്‍ പരിഗണനയ്ക്ക് എന്നു പറഞ്ഞാണ് ചിത്രം വാങ്ങിയത്. മത്സര വിഭാഗത്തില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ മേളയ്ക്ക് പരിഗണിക്കേണ്ടതില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. മറ്റൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ചലച്ചിത്ര അക്കാദമി ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കുന്നില്ല. സിനിമ നല്‍കുന്ന സംവിധായകര്‍ ചലച്ചിത്രമേളയിലെ വിഭാഗങ്ങളെക്കുറിച്ച് പത്രങ്ങളിലൂടെ മാത്രം അറിയേണ്ടി വരുന്നത് ഗതികേടാണെന്നും വിമല്‍ പ്രതികരിച്ചു.

shortlink

Post Your Comments


Back to top button