BollywoodCinemaGeneralIndian CinemaLatest News

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനൊപ്പം 2.0 റിലീസ് ചെയ്യരുതെന്ന് ആമിര്‍ഖാന്‍

ബോളിവുഡ് നടന്‍ ആമിര്‍ഖാന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ കടുത്ത ആരാധകനാണെന്ന് എല്ലാവര്‍ക്കും അറിയാം. രജനിയുടെയും ആമിറിന്‍റെയും രണ്ടു വമ്പന്‍ സിനിമകള്‍ ദീപാവലി സമയത്ത് റിലീസ് ചെയ്തേക്കുമെന്ന് ഇടയ്ക്ക് വാര്‍ത്തകള്‍ വന്നിരുന്നു. 2.0യും തഗ്സ് ഓഫ് ഹിന്ദുസ്ഥാനും. എന്നാല്‍ തന്‍റെ സിനിമയോടൊപ്പം രജനി ചിത്രം റിലീസ് ചെയ്യരുതെന്നാണ് ഇപ്പോള്‍ ആമിര്‍ഖാന്‍ അഭ്യര്‍ഥിക്കുന്നത്.

രജനികാന്ത് അസുഖം ബാധിച്ച് കിടന്നപ്പോള്‍ 2.0യില്‍ നായകനാകണമെന്ന ആവശ്യവുമായി ഷങ്കര്‍ ആമിറിനെ സമീപിച്ചിരുന്നു. എന്നാല്‍ ആ വേഷം രജനിക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന് പറഞ്ഞ് നടന്‍ പിന്മാറുകയാണ് ഉണ്ടായത്. ദീപാവലി സമയത്ത് ഇരു സിനിമകളും റിലീസ് ചെയ്യുമെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് 2.0ന്‍റെ നിര്‍മാതാക്കള്‍ ആമിര്‍ഖാനെ ബന്ധപ്പെട്ടു. സാധാരണ വര്‍ഷാന്ത്യത്തിലാണ് അദ്ദേഹത്തിന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നത്. അതുകൊണ്ട് ദീപാവലിക്ക് രജനിയുടെ സിനിമ റിലീസ് ചെയ്യാന്‍ അദ്ദേഹം സമ്മതം മൂളി.

ഷാരൂഖ് ഖാന്‍ പതിവ് തെറ്റിച്ച് ഇക്കുറി ക്രിസ്തുമസിനാണ് സിനിമ റിലീസ് ചെയ്യുന്നത് എന്നറിഞ്ഞതോടെ ആമിറിന്‍റെ മനസ് മാറി. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ ദീപാവലിക്ക് റിലീസ് ചെയ്യണമെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ആഗ്രഹം. അതോടെ നടന്‍ രജനിയെ സമീപിച്ച് 2.0 തന്‍റെ സിനിമയോടൊപ്പം റിലീസ് ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചു. രജനി ആമിറിനോട് അനുകൂലമായി പ്രതികരിച്ചു എന്നാണ് സൂചനകള്‍. വാര്‍ത്ത ശരിയാണെങ്കില്‍ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ ആയിരിക്കും ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തുക.

shortlink

Related Articles

Post Your Comments


Back to top button