ബോളിവുഡില്‍ ഏറെക്കാലമായി വാര്‍ത്തയില്‍ നിറയുകയാണ് സെയ്ഫ് അലിഖാന്റെയും നടന്റെ മുന്‍ ഭാര്യ അമൃത സിങിന്റെയും മകള്‍ സാറ അലിഖാന്‍. പ്രമുഖ നായകന്മാരുടെ ഒപ്പം താരപുത്രിയെത്തുന്നുവെന്ന് വാര്‍ത്തകള്‍ ആദ്യം വന്നിരുന്നുവെങ്കിലും സാറ വെള്ളിത്തിരയിലേക്ക് എത്താന്‍ കൂട്ടാക്കുന്നില്ലെന്നും അമ്മ അമൃത സിംഗിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
അങ്ങനെ ചര്‍ച്ചകള്‍ക്കൊടുവില്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഒഫ് ദ ഇയര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ സാറ നായികയവുമെന്നു തീരുമാനമായി. ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാനാണ് ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്. ബോളിവുഡില്‍ അഭിനയം കുറിച്ച സാറ തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ട്.
പല പുതുമുഖ താരങ്ങള്‍ക്കും അവസരം നല്‍കിയിട്ടുള്ള സംവിധായകനാണ് മണിരത്നം. ഹിറ്റ് മേക്കറായ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരങ്ങള്‍ മടി കാണിക്കാറുമില്ല. രാംചരണിനെ നായകനാക്കി തെലുങ്കിലും ഹിന്ദിയിലുമായി മണിരത്നം ഒരുക്കുന്ന ചിത്രത്തില്‍ സാറ നായികയാവുന്നുവെന്നാണ് സൂചന.
Post Your Comments