കഴിഞ്ഞ ദിവസം നടൻ ബാബുരാജിന് വെട്ടേറ്റു എന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. മൂന്നാറിലെ സ്വന്തം പുരയിടത്തിലുള്ള കുളം വറ്റിക്കാൻ ചെന്ന ബാബുരാജ് അയൽവാസിയുമായി തർക്കത്തിൽ ഏർപ്പെടുകയും എതിർകക്ഷി വാക്കത്തിയെടുത്ത് വെട്ടുകയും ചെയ്തുവെന്നാണ് വാര്‍ത്ത. ഈ സംഭവത്തിലെ സത്യാവസ്ഥ തുറന്നു പറയുകയാണ് നടന്‍.
മൂന്ന് വര്‍ഷങ്ങള്‍ക്കു താന്‍ വാങ്ങിയ വസ്തുവാണ് ഇതെന്ന് ബാബുരാജ് പറയുന്നു. ആധാരം രജിസ്റ്റര്‍ ചെയ്ത സമയത്താണ് വസ്തു തനിക്ക് വിറ്റ ആളിന്റെ ഉടമസ്ഥതയില്‍ ഉള്ളതല്ലയെന്നു തിരിച്ചറിഞ്ഞത്. സണ്ണി തോമസ് എന്ന വ്യക്തിയാണ് തനിക്ക് വസ്തു നല്‍കിയത്. അദ്ദേഹത്തിന്റെ അച്ഛന്‍റെ പേര് തോമസ് സണ്ണിയെന്നും. അതുകൊണ്ട് തന്നെ സണ്ണിയുടെ വസ്തു എന്ന് കേട്ടപ്പോള്‍ അസ്വാഭാവികത ഒന്നും തോന്നിയിരുന്നില്ല. എന്നാല്‍ ആധാരം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തോമസ് സണ്ണിയുടെ നാലുമക്കള്‍ക്കും വസ്തുവില്‍ തുല്യ അവകാശം ഉണ്ടെന്നു അറിയുന്നത്. മറ്റു സഹോദരങ്ങള്‍ അറിയാതെയാണ് ഇദ്ദേഹം വസ്തു തനിക്ക് വിറ്റത്. അതുകൊണ്ട് തന്നെ ആള്‍മാറാട്ടത്തിനും വഞ്ചനയ്ക്കും ഇദ്ദേഹത്തിനെതിരെ അടിമാലി കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്.
കുളം വറ്റിക്കാന്‍ അല്ല പോയത്. വെള്ളം കുറഞ്ഞപ്പോള്‍ മോട്ടോര്‍ ഇറക്കി വയ്ക്കാനും വൃത്തിയാക്കാനും എത്തിയതായിരുന്നു താനെന്നു ബാബുരാജ് പറയുന്നു. ആ കുളത്തിൽ നിന്നും രണ്ടുവർഷമായിട്ട് അദ്ദേഹത്തിന്റെ സമ്മതത്തോടുകൂടിയായിരുന്നു വെള്ളമെടുത്തിരുന്നതും. കുളം വൃത്തിയാക്കി കരിങ്കല്ലുകൊണ്ട് കെട്ടുകയും ചെയ്തു. ഇദ്ദേഹം പ്രശ്നമുണ്ടാക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് മൂന്നാർ ട്രിബ്യൂണൽ കോടതിയിൽ നിന്നും ഇൻജങ്ഷൻ ഓർഡറുമായാണ് കുളം വൃത്തിയാക്കാന്‍ ചെന്നതെന്നും ബാബുരാജ് മനോരമ ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അല്ലാതെ വാര്‍ത്തകളില്‍ പറയുന്നതുപോലെ കയ്യേറിയതല്ല. കോടതി ഉത്തരവുമായാണ് കുളം വൃത്തിയാക്കാൻ വന്നിരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടിരിക്കെ .അദ്ദേഹം ഒരു സംസാരമോ പ്രകോപനമോ ഇല്ലാതെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നുവെന്നും നടന്‍ പറഞ്ഞു
പരുക്ക് കാര്യമായിത്തന്നെയുണ്ട്. നെഞ്ചിലെ മസില്‍ വേട്ടേറ്റ താരം രാജഗിരി ആശുപത്രിയിൽ ഇപ്പോൾ അഡ്മിറ്റാണ്.
ബാബുരാജ് എന്നു കേൾക്കുമ്പോഴേ എല്ലാവർക്കും എന്തോ കുഴപ്പംപിടിച്ച പോലെയാണ്. തന്നെ ഏറ്റവും വിഷമിപ്പിച്ചതും അത് തന്നെയെന്നും അദ്ദേഹം പറഞ്ഞു
Post Your Comments