ന്യുയോര്‍ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ബോബ് ഡിലൻ എത്തി. പുരസ്കാരം തന്നെ സ്തബ്ധനാക്കി, ആദരവ് വിലമതിക്കുന്നതാണെന്നും കഴിയുമെങ്കില്‍ പുരസ്കാരം വാങ്ങാന്‍ എത്തുമെന്നും നൊബേൽ അക്കാദമിയോട് ഫോണിൽ ബന്ധപ്പെട്ട ബോബ് ഡിലന് അറിയിച്ചു. സാഹിത്യത്തിന് നൊബേല്‍ പുരസ്കാരം ലഭിച്ച ബോബ്ഡിലൻ പുരസ്കാരത്തെ കുറിച്ച് ഇത് വരെ പ്രതികരിക്കാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
താന്‍ ഒരു സ്വപ്നലോകത്ത് ആയിരുന്നു. പുരസ്കാര പ്രഖ്യാപനം വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. ആരാണ് ഇത്തരം കാര്യങ്ങള്‍ സ്വപ്നം കാണുകയെന്നും ബോബ് ഡിലന് കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 13 നാണ് പുരസ്കാരം പ്രഖ്യാപിച്ചത്. എന്നാല്‍ ഇത്രയും നാള് ബോബ് ഡിലന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് ബോബ് മര്യാദയില്ലാത്തവനും അഹങ്കാരിയാണെന്നുമുള്ള വിമര്‍ശനങ്ങള്‍ സ്വീഡിഷ് അക്കാദമി അംഗം ഉന്നയിച്ചിരുന്നു. കൂടാതെ ബോബ് ഡിലന് പുരസ്കാരത്തിന് അര്‍ഹനല്ല എന്ന വിമര്‍ശനവും ഉണ്ടായിരുന്നു. അതിനെല്ലാം മറുപടിയായാണ് ബോബ് ഡിലന് പ്രതികരിച്ചത്.
ഡിസംബർ സ്റ്റോക്ഹോമിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
Post Your Comments