കവിത/ പവിത്ര പല്ലവി
മധുരമെന്നൊരാള്‍
എരിവെന്നൊരാള്‍
ലഹരിയാണെന്നൊരാള്‍
തുണി ചുറ്റിയ മാംസമെന്നൊരാള്‍
വിലപേശി സുഖിക്കാമെന്നൊരാള്‍
ഉടലിനു തീ വിലയുള്ള
മനസ്സില്ലാത്ത
ശവമല്ലാത്ത
ഉപഭോഗ വസ്തുവെന്നു ഒരാള്‍
പെണ്ണ് ഇങ്ങനെ പലതായി മാറുമ്പോള്‍
പെണ്ണായ് ജനിച്ച ഞാന്‍
എന്തായി മാറണമെന്നറിയാതെ
നൂറായിരം താഴിട്ടുപൂട്ടി
അകത്തളത്തില്‍ ഒളിച്ചിരിക്കുന്നു
Post Your Comments