ഒരു സഖാവിനോട് ക്യാംപസിനുള്ളിലെ ഒരു പൂമരത്തിനു തോന്നുന്ന പ്രണയം വിഷയമായ സഖാവ് എന്ന കവിത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയത് ഈ അടുത്ത കാലത്താണ്. കവിതയും അതിന്റ്റെ കതൃത്വവും വിവാദമായി. ആ കവിത പുതിയ വഴിത്തിരിവിലാണ് ഇപ്പോള്‍.
സി എം എസ് കോളജ് മാഗസിനില്‍ വന്ന ‘നാളെയീ പീതപുഷ്പങ്ങള്‍ പൊഴിഞ്ഞിടും പാതയില്‍ നിന്നെത്തിരഞ്ഞിറങ്ങും,..കൊല്ലപ്പരീക്ഷ എത്താറായി സഖാവെ കൊല്ലം മുഴുക്കേ ജയിലിലാണോ…..’എന്നു തുടങ്ങുന്ന കവിത തലശ്ശേരി ബ്രണ്ണന്‍ കോളേജ് വൈസ് ചെയര്‍പേഴ്‌സണ്‍ ആര്യ ദയാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അതോടെ കവിതയുടെ കര്‍ത്തൃത്വത്തെ ചൊല്ലി വിവാദമുണ്ടായി. ഒടുവില്‍ പഠനകാലത്ത് സാം മാത്യുവാണ് കവിത രചിച്ചതെന്ന് കണ്ടെത്തി.
സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയ സഖാവ് എന്ന കവിത ഇതിനോടകംതന്നെ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയൊരുക്കിയിരുന്നു. എന്നാലിപ്പോള്‍ എല്ലാ വിവാദങ്ങളെയും മറികടന്ന് കവിതയുടെ ദൃശ്യാവിഷ്‌കാരം യൂട്യൂബിലൂടെ മുന്നേറുകയാണ്. ഡി സി ബുക്‌സ് സഖാവ് ഉള്‍പ്പെടെ സാം മാത്യു രചിച്ച കവിതകള്‍ സഖാവ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. അതിനുമുന്നോടിയായി ഡി സി ബുക്ക്‌സ് മീഡിയാലാബ് കവിതയുടെ ദൃശ്യാവിഷ്‌ക്കാരം ചിത്രീകരിച്ചിരിക്കുന്നത്.
ആ വീഡിയോ ഇപ്പോള്‍ വെറും 50 ദിവസംകൊണ്ട് 5 ലക്ഷം കാണികളുമായി യൂട്യൂബില്‍ മുന്നേറുകയാണ്. മലയാള കവിതാരംഗത്ത് വലിയൊരു മാറ്റത്തിനുതന്നെ ഈ കവിത വഴിതെളിച്ചു എന്നു പറയാം. ഇതിനുമുമ്പ് മുരുകന്‍ കാട്ടാക്കടയുടെ കണ്ണാടി, വി മധുസൂദനന്‍നായരുടെ നാറാണത്തുഭ്രാന്തന്‍ എന്നീ പ്രസിദ്ധകവിതകള്‍ക്കാണ് യൂട്യൂബില്‍ ഇത്രയധികം കേള്‍വിക്കാരും കാണികളും ഉണ്ടായിരുന്നത്.
സിഎംഎസ് കോളേജിന്റെ പശ്ചാത്തലത്തിലാണ് കവിതയ്ക്ക് ദൃശ്യാവിഷ്‌ക്കാരമൊരുക്കിയിരിക്കുന്നത്. ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള കവിത സാം മാത്യു ആണ് ആലപിച്ച് തുടങ്ങുന്നത്. കവിത ആലപിച്ച് ജനമനസുകളില്‍ ഇടം നേടിയ തലശ്ശേരി ബ്രണ്ണന്‍ കോളേജ് വൈസ് ചെയര്‍പേഴ്‌സണ്‍ ആര്യ ദയാല്‍ തന്നെയാണ് ഇവിടെയും കവിത ആലപിച്ചിരിക്കുന്നത്. സാം മാത്യുവും ആര്യദയാലും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ വീഡിയോയ്ക്കുണ്ട്.
എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ജയില്‍വാസം അനുഭവിക്കേണ്ടി വന്ന പശ്ചാത്തലത്തില്‍ കൂട്ടത്തിലുള്ള ഒരു സഖാവിനോട് ക്യാംപസിനുള്ളിലെ ഒരു പൂമരത്തിനു തോന്നുന്ന പ്രണയമാണ് കവിതയുടെ വിഷയം. വീഡിയോ കാണാം .
Post Your Comments