നാടകങ്ങള്‍ വായനെക്കള്‍ കൂടുതല്‍ ആസ്വാദനക്ഷമമാണ്. അതുകൊണ്ടാണ് സാഹിത്യകൃതികളും നാടകമായി രംഗത്ത് എത്തുന്നത്. നാടക പ്രേമികളെയും ബഷീര്‍ ആസ്വാദകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന നാടകമായാണ് രാജീവ് കൃഷ്ണ അണ്ടര്‍ ദ മാംഗോസ്റ്റീന്‍ ട്രീ ഒരുക്കിയിരിക്കുന്നത്.
കഥകളുടെ സുല്‍ത്താല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകളുടെ നാടകാവിഷ്‌കരണമായ അണ്ടര്‍ ദ മാംഗോസ്റ്റീന്‍ ട്രീ കൊച്ചിയില്‍ അരങ്ങേറി. ചെന്നൈയിലെ പെര്‍ച്ച് നാടക സംഘമാണ് നാടകാവിഷ്‌കരണത്തിനു പിന്നില്‍.
മാംഗോസ്റ്റീന്‍ മരച്ചുവട്ടില്‍ ചാരുകസേരയിലിരിക്കുന്ന എഴുത്തുകാരനൊപ്പം അദ്ദേഹത്തിന്റെ പ്രിയ കഥാപാത്രങ്ങളും വേദിയില്‍ വന്നു പോയി. പൂവന്‍പഴം, നീലവെളിച്ചം, മതിലുകള്‍, ശബ്ദങ്ങള്‍, വിശ്വവിഖ്യാതമായ മൂക്ക്, ഒരു മനുഷ്യന്‍ തുടങ്ങിയ എക്കാലത്തെയും പ്രിയ എഴുത്തുകള്‍ക്ക് അരങ്ങില്‍ രൂപവും ശബ്ദവും ലഭിച്ചു.
വായനയില്‍ ഓരോ മനുഷ്യരുടെയും മനസ്സില്‍ പതിഞ്ഞ എട്ടുകാലി മമ്മുഞ്ഞും വിശ്വവിഖ്യാത മൂക്കും ഭാര്‍ഗവിയും നാടകപ്രേമികളെയും ബഷീര്‍ ആരാധകരെയും ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലെത്തിച്ചു. പ്രണയവും വിരഹവുമായി സാറാമ്മയും കേശവന്‍ നായരും അരങ്ങിലെത്തി.
പോള്‍ മാത്യുവാണ് എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറായി എത്തിയത്. ഈശ്വര്‍ ശ്രീകുമാര്‍, റെന്‍സി ഫിലിപ്പ്, ആനന്ദ് സ്വാമി, രവീന്ദ്ര വിജയ്, ആഷിഖ് സല്‍വാന്‍, കരുണ അമര്‍നാഥ് എന്നിവരാണ് മറ്റു കഥാപാത്രങ്ങള അവതരിപ്പിച്ചത്. ഇതിനോടകം 59 ഓളം വേദികളില്‍ രാജീവ് കൃഷ്ണ അണ്ടര്‍ ദ മാംഗോസ്റ്റീന്‍ ട്രീ എന്ന നാടകം അവതരിപ്പിച്ചു.
Post Your Comments