bookreviewliteratureworldnews

നിഗൂഡതയുടെ ചുരുള്‍ നിവര്‍ത്തുന്ന ഇൻഫർണോ

 

ഓരോ മനുഷ്യനും അതിസാഹസികതെയും ഭ്രമാത്മകതയെയും വളരെ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടാണല്ലോ ലോക സാഹിത്യത്തില്‍ ഇത്രയും അപസര്‍പ്പക കഥകളും നോവലുകളും ഉണ്ടാകുന്നത്. സാഹിത്യത്തിൽ അപസർപ്പകകഥകൾക്കുശേഷം നിഗൂഢതകളുടെ പിന്നാലെ പായാനുള്ള മനുഷ്യമനസ്സിന്റെ വെമ്പലിനെ ചൂഷണം ചെയ്യുന്ന രചനകളിലൂടെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനാണ്‌ ഡാൻ ബ്രൗൺ.

സമകാലികരായ നോവലിസ്റ്റുകൾക്കിടയിൽ ഡാൻ ബ്രൗണിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ രചനകളിലെ അസാമാന്യമായ പാരായണക്ഷമതയാണ്. അദ്ദേഹത്തിന്‍റെ ഇൻഫർണോയും വ്യത്യസ്തമല്ല. സാമാന്യം വലിയൊരു ആഖ്യാനമായിട്ടും ആസ്വാദകനെ മുഷിപ്പിക്കാതെ, വായിച്ചുതീർത്തിട്ട്മാത്രം താഴെവയ്ക്കാൻ പറ്റൂ എന്നൊരു നിലയിൽ കഥയിലൂടെ സഞ്ചരിക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഇൻഫർണോയുടെ മലയാള വിവർത്തനം ചെയ്തത് ജോണി എം എൽ ആണ്. പുസ്തകത്തിന്‍റെ ആഖ്യാന ശൈലി മലയാളത്തിലും നിലനിർത്താന്‍ വിവര്‍ത്തകന് കഴിഞ്ഞിട്ടുണ്ട്.

ഇതില്‍ വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന ഒരുകാര്യം. പത്തിൽ താഴെ പുസ്തകങ്ങളെഴുതുകയും അവ അമ്പതിലധികം ഭാഷകളിലായി 200 ദശലക്ഷം പുസ്തകങ്ങൾ വിറ്റഴിഞ്ഞ ഗ്രന്ഥകാരനാണ് ഡാൻ ബ്രൗൺ എന്നതാണ്. സിംബോളജി അഥവാ ചിഹ്നശാസ്ത്രത്തിൽ ഹാർവാഡ് സർവ്വകലാശാലയിൽ പ്രൊഫസറായി പ്രവർത്തിക്കുന്ന റോബർട്ട് ലാങ്ഡൺ ആണ് അദ്ദേഹത്തിന്റെ നാലു നോവലുകളിലെ നായകകഥാപാത്രം. ഈ നോവലുകളാണ് ലോകഭാഷകളിൽ പലതിലേക്കും പരിഭാഷപ്പെടുത്തുകയും വായിക്കപ്പെടുകയും ചെയ്തതും.

റോബർട്ട് ലാങ്ഡൺ ഉയരങ്ങളെ ഭയപ്പെടുകയും ചരിത്രത്തെയും കലയെയും ചിഹ്നങ്ങളെയും ആസ്വദിക്കുകയും ചെയ്യുന്ന പണ്ഡിതനായൊരു അധ്യാപകനാണ്. ചിഹ്നങ്ങളെ കൂട്ടിയിണക്കാനും നിഗൂഢഭാഷകളെയും സന്ദേശങ്ങളെയും നിർദ്ധാരണം ചെയ്തെടുക്കാനുള്ള അദ്ദേഹത്തിന്റെ അസാമാന്യ പാടവത്തെ വ്യക്തികളും സ്ഥാപനങ്ങളും ഭരണകൂടങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു. ഇതാണ് റോബർട്ട് ലാങ്ഡൺ നോവലുകളുടെ പശ്ചാത്തലം. ഈ പരമ്പരയിലെ നാലാമത്തെ നോവലായ ഇൻഫർണോയും ഇത്തരമൊരു പശ്ചാത്തലത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. ഡാൻ ബ്രൗണിന്റെ മുൻകാല രചനകളിൽ ഡാവിഞ്ചികോഡും മാലാഖമാരും ചെകുത്താന്മാരും എന്നിവ ചലച്ചിത്രഭാഷ്യമായിട്ടുണ്ട്. ഇൻഫർണോയും 2016 ൽ റിലീസ് ചെയ്യത്തക്കവിധം ഹോളിവുഡിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു.

 

shortlink

Post Your Comments

Related Articles


Back to top button