literatureworldshort story

അണയാത്ത നാളമായി

 

കഥ/ ലിജിമോള്‍

 

 

ജോണ്‍ വര്‍ഗ്ഗീസ്. അവള്‍ സൂക്ഷിച്ചു നോക്കി. ആതെ അതുതന്നെ. യാദൃശ്ചികമായാണ് ആ പ്രൊഫൈല്‍ ജീനയുടെ കണ്മുന്നില്‍ വന്നത്. തന്‍റെ ശ്വാസോച്ഛ്വാസം നിലക്കുന്നതുപോലെയും ഹൃദയമിടിപ്പ്‌ വര്‍ദ്ധിക്കുന്നതായും അവള്‍ അറിഞ്ഞു. താന്‍ ഏത് ലോകത്താണെന്നു അവള്‍ സംശയിച്ചു . വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ കണ്‍മുന്നില്‍ അവന്‍റെ ഓര്‍മ്മകള്‍.  ആ ഓര്‍മ്മകള്‍ ദൃശ്യങ്ങളായി അവളുടെ മനസ്സില്‍ മാറി മറിഞ്ഞുകൊണ്ടിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ ആ പഴയ പ്രണയത്തിന്‍റെ ലഹരിയില്‍ അവള്‍ സ്തംഭിച്ചു നിന്നു. പെട്ടന്ന് എന്തോ ഓര്‍ത്തത്പോലെ എഴുന്നേറ്റു അലമാരയില്‍ നിന്നും ഒരു പഴയ ബാഗ് എടുത്തു താഴേക്ക്‌ കമഴ്ത്തി. പഴയ കുറെ ബുക്കുകളും പലതരത്തിലുള്ള കാര്‍ഡുകളും ഓട്ടോഗ്രാഫ് ബുക്കുകളും പൊടി പറത്തികൊണ്ട്നിലത്തുവീണു. അവള്‍ അതില്‍ എന്തോ  പരതി.  കൈയ്യില്‍ കുറെ കാര്‍ഡുകളും ഒരു ഓട്ടോഗ്രാഫും എടുത്തുകൊണ്ടു അവള്‍ എഴുന്നേറ്റു. തലക്കുള്ളില്‍ ഒരു കടല്‍ ഇരമ്പുന്ന ശബ്ദം. കയ്യില്‍ അതെല്ലാം ഒതുക്കി പിടിച്ചു  വികാരം നഷ്ടപ്പെട്ടവളെ പോലെ അവാള്‍ ബാല്ക്കണിയിലേക്ക് നടന്നു.  കസേര വലിച്ചിട്ട് കടലിനു അഭിമുഖം ചെയ്തിരിക്കുമ്പോള്‍ സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരുന്നു. അവള്‍ കാര്‍ഡുകള്‍ ഓരോന്നായി വായിച്ചു തുടങ്ങി.

     അധികം ആയുസ്സില്ലാതെ പോയ ഒരു പ്ലസ്‌ടു പ്രണയത്തിന്‍റെ അടയാള കുറിപ്പുകള്‍. അവള്‍ ഓര്‍ത്തു. ആ പ്രണയം തന്നെ പോലെ ജോണിനും ജീവവായു ആയിരുന്നു. ഒരിക്കലും പിരിഞ്ഞു ജീവിക്കാന്‍ കഴിയാത്ത ഒരു അവസ്ഥ. തങ്ങളുടെ  പ്രണയം ഓരോ മാസവും നൂറും ഇരുന്നൂറും  ദിവസങ്ങള്‍ പിന്നിടുന്നത് കൊച്ചുകുട്ടികളെ പോലെ ആഘോഷിച്ചകാലം.

ആ സമയങ്ങളില്‍ അവര്‍ കൈമാറിയ കാര്‍ഡുകള്‍. ഓട്ടോഗ്രാഫ് തുറന്നപ്പോള്‍ ചിത്രശലഭങ്ങളെ പോലെ പറന്നിറങ്ങിയ മിട്ടായി കവറുകള്‍. എന്ത് കിട്ടിയാലും ജീനക്ക് കൊടുക്കണം എന്നുള്ളത് ജോണിന്‍റെ ശീലം ആയിരുന്നു. പ്രണയം പങ്കുവെച്ച മിട്ടയികള്‍ മാത്രമല്ല കവറുകള്‍ പല രൂപത്തില്‍  ഉണ്ടാക്കി ജീനാക്ക് സമ്മാനിക്കുക എന്നതും ജോണ്‍ ചെയ്തിരുന്നു. അവള്‍ സൂക്ഷിച്ചു വെച്ചിരുന്ന അവ സ്വാതന്ത്ര്യം ലഭിച്ചു വായുവില്‍ പറന്നിറങ്ങി.

     ആരു കണ്ടാലും മുരടനെന്നു വിളിക്കുന്ന ജോണിന്‍റെ മനസ്സില്‍ തനിക്കു വേണ്ടി ഇത്രയും പ്രണയഭാവനകള്‍ പൊട്ടിവിടര്‍ന്നത് എങ്ങനെയെന്നു അവള്‍ അത്ഭുതപ്പെടാറുണ്ട്. ക്ലാസ് കഴിയുമ്പോള്‍ ജോനിനുള്ള ബസ്‌ ആയിരിക്കും ആദ്യം വരുന്നത്. ആ ബസ്‌ ആകന്നു പോകുമ്പോള്‍ ആടുത്ത ദിവസം പെട്ടന്ന്‍ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് അവര്‍ കാന്നിലൂടെ ആശയങ്ങള്‍ കൈമാറിയിരുന്നു. ജിനയുടെ ഓരോ നോട്ടത്തിന്‍റെയും അര്‍ത്ഥം മനസിലാക്കാന്‍ ജോണിന് മാത്രമേ കഴിയുക ഉള്ളു.

കൌമാരത്തില്‍ തോന്നിയ മണ്ടത്തരം അല്ല പ്രണയം. ജീവിതം എന്തെന്ന് അറിഞ്ഞുകൊണ്ടു തന്നെ അവര്‍ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ശീലിച്ചു. ഒരുമിച്ചു നില്‍ക്കുമ്പോള്‍, സംസാരിക്കുമ്പോള്‍ ജോണിന്‍റെ കൈക്കുള്ളില്‍ അവളുടെ കൈകള്‍ മാത്രമല്ല മനസ്സും സുരക്ഷിതത്വം അറിഞ്ഞിരുന്നു. കൂട്ടുകാരുടെ അസൂയ കണ്ണുകള്‍ പിന്തുടരുമ്പോഴും അവര്‍ മാതൃകയായി മാറി നിന്നു. പഠിത്തത്തില്‍ മുന്‍പന്തിയില്‍ ആയതിനാല്‍ പരാതി കേള്‍ക്കേണ്ടി വരാത്തതിനാല്‍ കൂട്ടുകാരുടെ പാരകള്‍ക്ക് ഉപദേശങ്ങള്‍ മാത്രമാണ് കിട്ടിയിരുന്നത്. മാസങ്ങാല്‍ കടന്നുപോയി. എക്സാം എത്തി. സംസാരിക്കാന്‍ കിട്ടിയിരുന്ന അവസരങ്ങള്‍ കുറഞ്ഞു. താന്‍ അനുഭവിച്ചിരുന്ന മാനസിക പ്രശ്നങ്ങളില്‍ നിന്നും ജോണ്‍ ആയിരുന്നു ജീനയ്ക്ക് ആശ്വാസം. അതെ പ്രശ്നങ്ങള്‍ കാരണമാണ് തങ്ങള്‍ അകന്നതെന്നും അവള്‍ ഓര്‍ത്തു.

പരമ്പരാഗത ക്രിസ്ത്യന്‍ കുടുംബമാണെങ്കിലും ധാരാളം ആചാരങ്ങളും അന്ധവിശ്വാസങ്ങളും അനുഷ്ടിക്കുന്ന ഒരു കുടുംബമായിരുന്നു ജീനയുടെത്. അവള്‍ക്കു 12 വയസ്സുള്ളപ്പോഴായിരുന്നു ജീന യുടെ ജനനം. എല്ലാവര്‍ക്കും അവനോടു നല്ല സ്നേഹം ആയിരുന്നു. വീട്ടില്‍ ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍ക്ക് കാരണം ജീനയുടെ സാന്നിധ്യം ആണെന്ന് കുറ്റപ്പെടുത്തല്‍ തുടങ്ങി. അതിന്റെ കാരണം അവള്‍ക്ക് എത്ര ചിന്തിച്ചിട്ടും മനസിലായിരുന്നില്ല.

പ്ലസ്ടുവിന് ശേഷം അവളെ വീട്ടില്‍ നിര്‍ത്തുന്നതിനു താല്പര്യമില്ലാതിരുന്ന അവളുടെ അച്ഛനുമമ്മയും വകയില്‍ ഉള്ള ഒരു സ്ത്രീയുടെ കൂടെ കൊയമ്പത്തൂരിലേക്ക് അയച്ചു. അവിടെ പഠിപ്പിക്കുമെന്ന് പറഞ്ഞ വിശ്വസിപ്പിച്ച് ക്ലാസ് തുടങ്ങുന്നതിനും മുന്‍പേ അവളെ കൊണ്ട് പോയി. ജോണിനോട്‌ ഒരു വാക്കുപോലും പറയാന്‍ കഴിയാതെ….. അറിയിച്ചാല്‍ തന്നെ അവന് എന്ത് ചെയ്യാന്‍ കഴിയും.

ഒരു വേലക്കാരിയെക്കാള്‍മോശമായ സ്ഥാനമാണ് പുതിയ വീട്ടില്‍ അവള്‍ക്കു കിട്ടിയത്. പുതിയനാട്, പുതിയഭാഷ, പുതിയ ആളുകള്‍.. കോളേജ് സമയം മാത്രമായിരുന്നു അവള്‍ക്ക് ആശ്വാസം. കഷ്ടപ്പാടിന്റെ തീവ്രതയേറിയ ഒരു നാള്‍ അവള്‍ ആ വീട് വിട്ടിറങ്ങി. നേരിടേണ്ടി വന്ന അപമാനങ്ങള്‍ അവള്‍ക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു.

അമ്മേ.. എന്നൊരു വിളികേട്ടു ജീന ഓര്‍മകളില്‍ നിന്നും ഉണര്‍ന്നു. മകനാണ് നാഥന്‍. അവള്‍ അവനെ വാരിയെടുത്തു മാടിയില്‍ വെച്ച് ഒരു നിമിഷം കണ്ണടച്ചു. അന്ന് വീട് വിട്ടു ഇറങ്ങിയ താന്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ പാര്‍ട്ട്‌ ടൈം ജോലി തേടിയതും ജോയലിനെ പരിചയപ്പെട്ടതും ഓര്‍ത്തെടുത്തു. ജീവിതം ഇല്ലാതായി എന്ന് കരുതിയ നിമിഷത്തില്‍ കണ്മുന്നില്‍ ഒരു മെഴുകുതിരി വെട്ടം നല്‍കിയ ഒരാള്‍..ജോയല്‍………. കരുതലും സ്നേഹവും കൂടുതല്‍ നല്‍കി പഴയതെല്ലാം മറക്കാന്‍ അവളെ പഠിപ്പിച്ചവന്‍………. വീട്ടുകാരുടെ സമ്മതമില്ലാതെ തന്നെ സ്വന്തമാക്കി കൂടെ കൂട്ടിയോന്‍………

ഇന്ന് തനിക്ക് എല്ലാം ഉണ്ട്.. ഭര്‍ത്താവ്, മകന്‍ എല്ലാം. അവള്‍ മകനെ മടിയില്‍ നിന്നുമിറക്കി. കൈയിലും ത്തരയിലുമായി കിടന്ന  ആ പഴയ ഓര്‍മ്മകളെ അവള്‍ കടലിലേക്ക് ഒഴുക്കി…. ഈ ഓര്‍മ്മകള്‍ ഇനി നിനക്ക് താരില്ലെന്ന ഉന്‍മാദത്തോടെ തിരമാലകള്‍ അതിനെ സ്വീകരിച്ചു നെഞ്ചോട് ചേര്‍ത്ത് ആഴക്കടലിലേക്ക് കൊണ്ടുപോയി……അപ്പോഴീക്കും കുഞ്ഞിനേയും എടുത്തുകൊണ്ട് ജോയല്‍ ജീനയുടെ അരികിലെത്തി…അവളെ ചേര്‍ത്തുപിടിച്ചു…………മറ്റൊരു മധുരമായ പ്രണയത്തിന്‍റെ ഒരിക്കലും അണയാത്ത ഒരു നാളമായി ………………………

 

shortlink

Post Your Comments

Related Articles


Back to top button