ഇന്ന് മലയാളികളില്‍ കൂടുതലായി കാണുന്ന രോഗാവസ്ഥയാണ് പ്രമേഹം. ഓരോ വീട്ടിലും പ്രേമെഹരോഗികാല് വര്‍ദ്ധിച്ചു വരുന്നു. എന്നാല്‍ നമ്മുടെ ജീവിത ശീലങ്ങള്‍ മാറുന്നില്ല. അതുകൊണ്ട് തന്നെ രോഗം എന്താണെന്നും ആതെങ്ങനെ നിയന്ത്രിക്കാമെന്ന തിരിച്ചറിവ് നമുക്ക് ആവശ്യമാണ്. അതിനു സഹായകരമാകുന്ന പുസ്തകങ്ങള്‍ ഇന്ന് വിപണികളില്‍ സജീവം ആണ്. അതില്‍ ശ്രദ്ധേയമായ ഒരു കൃതിയാണ് ലില്ലി ബാബു ജോസ് തയ്യാറാക്കി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഡയബറ്റിക് കുക്കറി ബുക്ക്.
ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും.
രക്തഗ്ലൂക്കോസി
ന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രഒഴിക്കൽ ,കൂടിയ ദാഹം,വീശപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. അതിനാൽ ഈ രോഗം പകരുന്നതല്ലാത്ത (NCD: Non communicable diseases) ജീവിതരീതി രോഗങ്ങളിൽ (Life Style Diseases) പെടുന്നു. ലോകത്ത് 200 ദശലക്ഷത്തിനു മുകളിൽ ആൾക്കാർ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂ
ടുകയും കുറയുകയും ചെയ്യുന്നതാണ് പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്.
ഒരു ദിവസം പെട്ടന്ന് ഉണ്ടാകുന്ന രോഗം ആല്ല പ്രമേഹം. മെല്ലെമെല്ലെയാണ് രോഗം വന്നുചേരുന്നതും നില വഷളാകുന്നതും. നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ക്ക് പ്രമേഹം കാരണമാകും. ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക്, വൃക്ക പരാജയം, ലൈംഗികശേഷിക്കുറവ്, അന്ധത തുടങ്ങി ശരീരത്തിലെ ഏത് അവ
യവത്തെയും ബാധിക്കുന്ന രോഗങ്ങള്‍ പ്രമേഹം വരുത്തി വെയ്ക്കും. ആതുകൊണ്ടാണ് ഡൈ എ ബിറ്റ് ഈസ് ഡയബറ്റീസ് എന്നുപറയുന്നത്.
പ്രമേഹത്തെ പ്രതിരോധിക്കാനുള്ള ആദ്യവഴി രോഗത്തെക്കുറിച്ച് അറിയുക എന്നതാണ്. പ്രമേഹലക്ഷണങ്ങളും രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രമേഹം വന്നാല്‍ വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും എങ്ങനെ നിയന്ത്രിച്ചു നിര്‍ത്താമെന്നും ഒക്കെ ഒരാള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത്തരം വിവരങ്ങളും പ്രമേഹരോഗികള്‍ക്ക് സമീകൃതാഹാരം ലഭ്യമാക്കാനുള്ള ചില പാചകവിധികളും ഉള്‍പ്പെടുത്തി ഡി സി ബുക്സ് പുറത്തിറക്കിയ പുസ്തകമാണ് ഡയബറ്റിക് കുക്കറി ബുക്ക്.
ഭക്ഷണത്തിന്റെ സ്വഭാവം നോക്കി അതിന്റെ അളവ്, സമയം എന്നിവ ക്രമീകരിച്ച് ഉപയോഗിക്കുന്നതിലൂടെ രോഗത്തെ എങ്ങനെ വരുതിയിലാക്കാമെന്ന് ഡയബറ്റിക് കുക്കറി ബുക്ക് കാട്ടിത്തരുന്നു. പ്രമേഹം കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നും ചൂണ്ടിക്കാട്ടുന്ന പുസ്തകത്തില്‍ ആഹാരപദാര്‍ത്ഥങ്ങളുടെ ഗ്ലൈസിമിക് ഇന്‍ഡക്സും പ്രകൃതി ചികിത്സാ മാര്‍ഗ്ഗങ്ങളും ഒക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ സംബന്ധമായ വിവരങ്ങള്‍ ഡോക്ടര്‍മാരുടെ സഹായത്തോടെ ശേഖരിച്ച് തയ്യാര്‍ ചെയ്തിരിക്കുന്ന ഈ പുസ്തകം പ്രമേയ രോഗികള്‍ക്ക് മാത്രമല്ല വായനക്കാരനും രോഗത്തെക്കുറിച്ചും ഭക്ഷണ സാധനങ്ങളെക്കുറിച്ചും മനസിലാക്കാന്‍ സഹായിക്കുന്നു.
ടെലിവിഷനില്‍ പാചകപരിപാടി അവതാരകയായ ലില്ലി ബാബു ജോസ് വിവിധ ആനുകാലികങ്ങളില്‍ പതിവായി എഴുതാറുമുണ്ട്. രുചിയൂറും വിഭവങ്ങള്‍, പ്രിയരുചികള്‍,മൈക്രോവേവ് പാചകം, അച്ചാറുകള്‍, 100 വിശിഷ്ടപാനീയങ്ങള് തുടങ്ങി ഒട്ടേറെ പാചക പുസ്തകങ്ങള്‍ അവര്‍ രചിച്ചിട്ടുണ്ട്.
Post Your Comments