എഴുത്ത് എന്ന സ്വയം തിരിച്ചറിയലിന്റെ പാതിവഴിയില്‍ ഇടറി നില്‍ക്കുന്ന പ്രണയാക്ഷരങ്ങളാണ് അനുപമ എം ആചാരിയുടെ കവിതകള്‍. വാക്കുകളില്‍,വരികളില്‍ പ്രണയം നിറച്ച, ഇളവെയിലില്‍ വിറ കൊള്ളുന്ന സ്വപ്നങ്ങളുടെഒരു ചില്ല.
ചിലപ്പോള്‍ പുലരിയുടെ കുളിരില്‍ ഉലഞ്ഞ്, ചിലപ്പോള്‍ അലസ സായാഹ്നങ്ങളുടെ ചാന്തണിഞ്ഞ്, മറ്റു ചിലപ്പോള്‍രാത്രിയോട് ഇണ ചേര്‍ന്ന്.. ഭാവങ്ങള്‍ നിന്നെ തേടുന്നെങ്കിലും ആത്യന്തികമായി പ്രണയം അവനവനെത്തന്നെ തേടലോ അതിലേയ്ക്കുള്ള വഴികളോ ആവുന്നു എന്ന് ഈ കവിതകള്‍ പറയുന്നു.
പുസ്തക എഴുത്തിന്‍റെ ലോകത്ത് പുതിയ ആളാണെങ്കിലും സോഷ്യല്‍ മീഡിയ നല്‍കിയ ആത്മ വിശ്വാസമാണ്അനുപമയുടെ കരുത്ത്. അതുകൊണ്ട് തന്നെ ഔപചാരികതയുടെ വൃത്തവും അലങ്കാരവുംഒപ്പിയ്ക്കലല്ല, സൌഹൃദങ്ങളുടെ പൂമുഖത്ത് കസേര വലിച്ചിടുന്ന ഒരു സ്വകാര്യ സംഭാഷണം തന്നെയാകുന്നു ഈഎഴുത്തുകാരിയുടെ വാക്കുകള്‍. ഒരാള്‍ക്ക് വേണ്ടി മാത്രം എഴുതുന്ന ഫെയ്സ്ബുക്ക് സ്റ്റാറ്റസുകള്‍ എല്ലാവരുടേതുമാകുന്നു. പൂര്‍ണ്ണമാകാത്ത പ്രണയവും സ്വപ്നങ്ങളും എഴുത്തിലൂടെ സങ്കല്‍പ്പങ്ങളുടെയും സാക്ഷാല്‍ക്കാരത്തിന്റെയും ആകാശങ്ങള്‍ തേടുന്നു. നാളെ അല്ലെങ്കില്‍ പിന്നത്തെ നാളെ എന്ന പ്രതീക്ഷയുടെ ചില്ലകളില്‍ സ്വച്ഛമായി ഇളവേല്‍ക്കുന്നു.
ഞാന്‍ മറക്കാം നിന്നെ ഓര്‍ക്കുന്ന നിമിഷങ്ങളെ
നീയും മറക്കണം എന്നെ പുണരുന്ന സ്വപ്നങ്ങളെ
നമുക്ക് അല്പ്പസമയം കൈ കോര്‍ക്കാം
തിരിഞ്ഞിരുന്നു കാഴ്ചകള്‍ കാണാം
അനുഭവങ്ങളുടെ അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത പ്രണയത്തിന്‍റെ പക്വയൌവ്വനം
കാഴ്ചകളുടെതാണ്.ആ മനസ്സോടെനോക്കിക്കാണുന്ന പ്രണയത്തിന്‍റെ ആഴവും പരപ്പും അളവില്ലാത്തതാണ്.അതിരുകള്‍ ഇല്ലാത്തതാണ്.കാമമില്ലാത്ത തീപിടിക്കുന്നപ്രണയം.ഞാനും നീയും ഒന്നാകുന്ന സ്വപ്നം.
ഫെയ്സ്ബുക്ക് ഇല്ലാത്ത ദിനങ്ങളിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ആ നിമിഷങ്ങളില്‍ കളഞ്ഞു കിട്ടുന്ന അല്ലെങ്കില്‍ കണ്ടെടുക്കുന്നവയില്‍ കുഞ്ഞിന്‍റെ ഉറക്കത്തിലെ ചിരിയും ബാല്‍ക്കണിയില്‍ കൂടു കൂട്ടുന്ന ബുള്‍ ബുള്‍ പക്ഷികളും കടന്നു വരുമ്പോള്‍ നമ്മള്‍ സ്വയം എത്ര നഷ്ടപ്പെടുത്തിയിരിയ്ക്കുന്നു എന്ന് തിരിച്ചറിയുന്നു. കമന്റുകളുടെയുംലൈക്കുകളുടെയും ഭാരമില്ലതെയും ജീവിയ്ക്കാം എന്ന ബോധത്തില്‍ വീണ്ടും ഉണരുന്നു.
അനുപമയുടെ പ്രണയത്തിന്‍റെ ഉള്‍ക്കാഴ്ചകള്‍ പ്രതീക്ഷകളുടേതാണ്. ലക്ഷ്യത്തിന്റെ പൂര്‍ണ്ണതയുടെ ഭാരമില്ലാതെവഴികളുടെ നിയോഗം മാത്രം തേടുന്ന ഒഴുക്ക്.’ നിന്നെ തേടിയ പ്രണയഭാവങ്ങള്‍’ കാലത്തിന്‍റെ മുഖം തേടുന്ന പ്രണയാക്ഷരങ്ങളാണ്.
ഹോണ്‍ ബില്‍ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കുന്നത്.
Post Your Comments