ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ലോകമെങ്ങുമുള്ള എഴുത്തുകാരെയും സാഹിത്യാസ്വാദകരെയും ഞെട്ടിച്ച് നോബല്‍ സമ്മാനം ബോബ് ഡിലന് നേടിയത്. എന്നാല്‍ ബോബ് ഡിലന് ഈ വാര്‍ത്തയോടും ഫോണ്‍ കോളുകളോടും പ്രതികരിക്കാത്തതിനാല്‍ വിമര്‍ശനവുമായി സ്വീഡിഷ് അക്കാദമി അംഗം രംഗത്ത് എത്തി. സ്വീഡിഷ് എഴുത്തുകാരന് പേര് വാട്ട്സ്ബെര്ഗ്ഗ് ആണ് വിവാദവുമായി എത്തിയിട്ടുള്ളത്.
ഇത് മര്യാദകേടും, അഹങ്കാരവുമാണ്. ഇതിനു മുന്‍പ് ഇങ്ങനെ ഒരവസ്ഥ ഉണ്ടായിട്ടില്ല. ഒരു സ്വീഡന് ചാനലിലൂടെ വാട്ട്സ്ബെര്ഗ്ഗ് പ്രതികരിച്ചു.
ബോബ് ഡിലന് തന്റെ ഔദ്യോഗിക വബ് സൈറ്റില്‍ നിന്നും നോബല്‍ പുരസ്കാര ജേതാവ് എന്ന വിശേഷണം നീക്കം ചെയ്തു. ഇതും അക്കാദമി അംഗങ്ങളെ ചൊടുപ്പിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളില്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷവും പ്രത്യക്ഷപ്പെട്ട ഡിലന് നോബല്‍ അവാര്‍ഡിനെ കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. അതിനാല്‍ തന്നെ ഡിസംബറില്‍ നടക്കുന്ന പുരസ്കാര വിതരണത്തില്‍ ബോബ് പങ്കെടുക്കുമോ എന്ന സംശയത്തിലാണ് അധികൃതര്‍.
Post Your Comments