Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
indepthliteratureworld

ഒക്ടോബര്‍ 19 കാക്കനാടന്‍റെ ഓര്‍മ്മ ദിനം

 

 

കാക്കനാടന്‍ എന്ന ചുരുക്കപ്പേരില്‍ മലയാള സാഹിത്യത്തില്‍ നിറഞ്ഞു നിന്ന  ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്‍റെ ഓര്‍മ്മ ദിനമാണ് ഇന്ന്. മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായ കാക്കനാടന്‍, ജോര്‍ജ്ജ് കാക്കനാടന്റെയും റോസമ്മയുടെയും മകനായി 1935 ഏപ്രില്‍ 23ന് തിരുവല്ലയിലാണ് ജനിച്ചത്. കൊട്ടാരക്കര ഗവ. ഹൈസ്‌കൂള്‍, കൊല്ലം ശ്രീനാരായണ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്‌കൂള്‍ അധ്യാപകനായും ദക്ഷിണ റെയില്‍വേയിലും റെയില്‍വേ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്.

ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളേജില്‍ എം.എ. എക്കണോമിക്‌സ് ഒരു വര്‍ഷം പഠിച്ചു. 1967ല്‍ കിഴക്കേ ജര്‍മന്‍ ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം ജര്‍മനിയിലെത്തിയ കാക്കനാടന്‍ ലീപ്‌സിഗിലെ കാറല്‍ മാര്‍ക്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയെങ്കിലും പിന്നീട് ഗവേഷണം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.

മുതല്‍ 73 വരെ കൊല്ലത്തു നിന്നുള്ള മലയാളനാട് വാരികയുടെ പത്രാധിപ സമിതിയില്‍ പ്രവര്‍ത്തിച്ചു. പില്‍ക്കാലം പൂര്‍ണ്ണമായി സാഹിത്യരചനക്കു വേണ്ടി ചെലവഴിച്ചു. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാല്‍പതിലധികം കൃതികള്‍ കാക്കനാടന്‍ രചിച്ചിട്ടുണ്ട്. 1981-84ല്‍ സാഹിത്യ അക്കാദമി അംഗവും 1988-91ല്‍ നിര്‍വാഹക സമിതി അംഗവും ആയി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് 2011 ഒക്ടോബര്‍ 19ന് കാക്കനാടന്‍ അന്തരിച്ചു.  സാക്ഷി, ഏഴാംമുദ്ര, വസൂരി, ഉഷ്ണമേഖല, കോഴി, പറങ്കിമല, അജ്ഞതയുടെ താഴ്വര , ഒറോത, ബർസാത്തി, രണ്ടാം പിറവി(നോവലുകള്‍),  ശ്രീചക്രം, കാക്കനാടന്റെ കഥകൾ (കഥകൾ), കുടജാദ്രിയുടെ സംഗീതം, കുളിര്, വേനൽ, മഴ (യാത്രാവിവരണങ്ങള്‍)  എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാനകൃതികള്‍.

shortlink

Post Your Comments

Related Articles


Back to top button