literatureworldpoetry

എന്‍ കിനാവില്‍ നിന്നിടറി വീണപൂവ്‌

 

 

കവിത/ ശ്രീലക്ഷ്മി

 

 

ആദ്യമായി എന്‍ കിനാവില്‍ വിരിഞ്ഞ പൂവാണ് നീ

നിന്നെ എന്‍ നെഞ്ചോട്‌ ചേര്‍ത്തിരുന്നു ഒരു നാള്‍

ഞാനിന്നു അറിയുന്നൂ ആയ സ്നേഹത്തിന്‍ വിരഹം

എന്നാല്‍ എനിക്കാവില്ല ആ വിരഹത്തിലലിയുവാന്‍

 

നിന്‍ മുഖം മത്രാമെന്‍ ഓര്‍മ്മയില്‍ ബാക്കിയായി

നീ പോയി മറഞ്ഞു എന്‍ കിനാവില്‍ നിന്നകലെ

നീ എന്കിനാവില്‍ വിരിഞ്ഞതറിഞ്ഞീല ഞാന്‍

നിന്‍ ദളങ്ങള്‍ ഓരോന്നായി കൊഴിഞ്ഞതുമറിഞ്ഞീല ഞാന്‍

എന്‍ മനതാരില്‍ നിന്നും നീ അടര്‍ന്നുവീണതും അറിഞ്ഞില്ല ഞാന്‍

എന്‍ മനസ്സില്‍ നിന്‍ ഓര്‍മ്മകള്‍ മാത്രമാക്കി

നീ എങ്ങോ പോയിമറഞ്ഞു.

 

കഴിയില്ലെനിക്ക് നിന്നെ വീണ്ടും തൊട്ടുണര്‍ത്തുവാന്‍

ഇന്നെനിക്കാവില്ല നിന്നില്‍ വന്നു ചേരുവാന്‍

നിനക്കായി ഒരു നുള്ള് കണ്ണീര്‍ പൊഴിച്ചിരുന്നു ഏറെനാള്‍

ഇന്നിത ഞാന്‍ കാത്തിരിപ്പൂ നിന്‍ പുനര്‍ജന്മത്തിനായി

shortlink

Post Your Comments

Related Articles


Back to top button