bookreviewliteratureworldstudy

വംശീയ കലാപത്തിന്റെ ഇരകള്‍ ചരിത്രം പറയുന്നു

 

ശ്രീലങ്കന്‍ വംശീയ കലാപത്തിന്റെ ഇരകള്‍ കഥപറയുന്ന രീതിയില്‍ ആഖ്യാനം നിര്‍വഹിച്ചിരിക്കുന്ന നോവലാണ്‌ ക്ഷോഭ ശക്തിയുടെ മ്. പാരീസില്‍ രാഷ്ട്രീയ ആഭയാര്‍ത്ഥിയായി കഴിയുന്ന ശ്രീലാങ്കന്‍ വംശജനായ ക്ഷോഭാ ശക്തി 1983ലെ ശ്രീലങ്കന്‍ വംശീയ കലാപത്തിന്റെ ഇരകള്‍ കഥപറയുന്ന രീതിയില്‍ എഴുതിയിരിക്കുന്ന നോവലാണ്‌ മ്. ഇതിന്റെ മലയാളം പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്.

ആന്റണി ദാസൻ എന്ന ഒരു ശ്രീലങ്കൻ തമിഴ് വിമോചന പോരാളിയുടെ തൂലികാ നാമമാണ് ക്ഷോനോവല്‍ഭാ ശക്തി . തമിഴ് പുലികൾക്കൊപ്പം ആയുധമേന്തി യുദ്ധം ചെയ്യുകയും പിന്നീട് എല്.ടി.ടി.ഇ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഫാസിസത്തിന്റെതാണെന്ന് തിരിച്ചറിഞ്ഞു പ്രസ്ഥാനം ഉപേക്ഷിച്ച് യൂറോപ്പിൽ അഭയാർത്ഥിയായി കഴിയുന്ന ഒരു വ്യക്തി. ഞാൻ ഒരു സാഹിത്യകാരനല്ലെന്നും. കേവലം പത്താം ക്ലാസിൽ പഠിപ്പ് നിർത്തി ആയുധമേന്തിയ ഒരു ശ്രീലങ്കൻ തമിഴൻ മാത്രമാണെന്നും അദ്ദേഹം ആദ്യമേ പ്രസ്താവിക്കുന്നുണ്ട്. ഒന്നും ചെയ്യാനില്ലതായപ്പോൾ എഴുത്ത് തുടങ്ങിയ ഒരു ആൾ മാത്രമാണെന്നു പറയുന്ന ഇദ്ദേഹം ശ്രീലങ്കാൻ വംശീയ കലാപത്തിന്റെ പശ്ചാത്തളത്തിൽ ” ഗറില്ല “, “ദേശദ്രോഹി ” എന്നീ നോവലുകള്‍ രേചിച്ചിട്ടുണ്ട് , കൂടാതെ സെങ്കടൽ എന്ന ചാല്ചിത്രത്തിന്റെയും രചയിതാവാണ് ഇദ്ദേഹം.
“മ്” കേവലം ഒരു മൂളല്‍. എന്നാല്‍ ആ ഒരു മൂളൽ ശബ്ദം എന്തിനെയൊക്കെ സൂചിപ്പിക്കുന്നു..? കേവലം ഒരു മൂളൽ ആണെങ്കിലും അതിനു പല അർത്ഥങ്ങളും കൽപ്പിക്കാം. മാനുഷ്യ വികാരത്തിന്റെ വേലിയേറ്റങ്ങള്‍ നമുക്ക് ശബ്ദത്തിലൂടെ തിരിച്ചറിയാം. ചിലപ്പോള്‍ ശരിയെന്ന അർത്ഥത്തില്‍ അല്ലെങ്കില്‍ ദേഷ്യം പ്രകടിപ്പിക്കൽ. അല്ലെങ്കില്‍ സംശയം.. മറ്റൊരു തരത്തിൽ ഹാസ്യം, പരിഹാസം, ദൈന്യത എല്ലാത്തിനും ഈ മൂളൽ ശബ്ദം ഒരുപോലെ പ്രയോഗിക്കുക പതിവുണ്ട്‌. എന്നാല്‍ ഇതൊന്നും അല്ലാതെ ആകുന്നുണ്ട് ഷോഭാശക്തിയുടെ “മ്” എന്ന നോവൽ. നോവലിന്റെ ആരംഭത്തിൽ ഷോഭാശക്തി കുറിച്ച്‌ വച്ചിട്ടുള്ള ഒരു വാചകം ശ്രേദ്ധിച്ചാല്‍ അത് മനസിലാകും.

” മുപ്പത്‌ വർഷങ്ങളായി കൊടും യുദ്ധം ഒരു ലക്ഷം പേർ കൊല്ലപ്പെട്ടു, അൻപതിനായിരം വികലാംഗർ, ഇരുപതിനായിരം വിധവകൾ, പതിനായിരം പേർക്ക്‌ ഭ്രാന്ത്‌, നാട്‌ നഷ്ടപ്പെട്ടവർ, രാജ്യം നഷ്ടപ്പെട്ടവർ, തമിഴ്‌ ഈഴ നിയമം, ജയിൽ, പീഡനം, ചർച്ചകൾ, പൊതുസമ്മേളനങ്ങൾ ഉയരും തമിഴ്‌ കഥകളും, നീണ്ട കഥകളും പറഞ്ഞ്‌ കൊണ്ടേയിരിക്കുന്നു. എല്ലാം കേട്ടിട്ടും “മ്” എന്ന് പറഞ്ഞ്‌ കൊണ്ടിരിക്കുന്ന എന്റെ ജനങ്ങൾക്ക്‌”

മനുഷ്യന്‍റെ നിസ്സംഗതയാണ് “മ്” എന്ന ശബ്ദം കൊണ്ട് നോവലിസ്റ്റ് ഉദ്ദേശിക്കുന്നത്. നോവലിൽ പല ഘട്ടത്തിലും ദൈന്യതയിൽ പോലും പലപ്പൊഴും ഒളിഞ്ഞിരിക്കുന്ന നിസ്സംഗതയെ കാണാം.

ശ്രീലങ്കയിലെ വെളുകിട ജയിലിൽ 1983 ജൂലൈ 25,27 തീയതികളിൽ സിംഹളതടവുകാർ തമിഴ് വംശ3ജരായ തടവ് പുള്ളികളെ കൂട്ടക്കൊല ചെയ്തതാണ് നോവലിന്റെ പ്രധാന ഇതിവൃത്തം. അവിടെ നിന്ന് ഭാഗ്യത്തിന്റെ കടാക്ഷം ഒന്ന് കൊണ്ട് മാത്രം കഷ്ടിച്ച് രക്ഷപ്പെടുന്ന വിമോചന പോരാളിയായിരുന്ന നേശകുമാരൻ തന്റെ അനുഭവങ്ങൾ വിവരിക്കുകയാണ് നോവലിൽ. ജയിലിൽ വിചാരണയ്ക്കിടയിലും, അല്ലാതെയും അയാൾക്ക് നേരിടെണ്ടി വരുന്ന പീഡനങ്ങൾ ഒരു തിരക്കഥയിലെന്ന പോലെ ചിത്രീകരിച്ച് വയ്ക്കുന്നുണ്ട് നോവലിൽ. മരണം തൊട്ട് മുന്നില് വാപിളർന്നു വരുന്ന ഘട്ടത്തിൽ സഹ തടവുകാരുടെ ദാരുണ മരണത്തെ വിവരിക്കുന്ന വരികളുണ്ട്. അതിനു ആമുഖമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു വയ്ക്കുന്നു.

“ഇനി ഞാൻ എഴുതുന്നത് വായിച്ചാൽ നിങ്ങൾക്ക് വെറുപ്പ് തോന്നും, മരണത്തെ പറ്റി വായിക്കുമ്പോൾ നിങ്ങൾക്ക് വിഷമം തോന്നരുത്. ഇനിയുള്ള പുറങ്ങൾ വായിക്കാതെ വിട്ടത് കൊണ്ടോ ഈ പുസ്തകം വലിച്ചെറിഞ്ഞത് കൊണ്ടോ ഒരു കാലഘട്ടത്തെ താണ്ടുവാൻ കഴിയുകയില്ല.”

മരണത്തിന്റെ താണ്ഡവത്തെ ചിത്രീകരിക്കുന്ന അദ്ദേഹം സിംഹള തടവുകാര് ജയിലധികൃതരുടെ ഒത്താശയോടെ തമിഴ് തടവുകാരെ കൂട്ട കശാപ്പ് നടത്തുന്ന രംഗങ്ങൾ ദൃക്സാക്ഷി വിവരണം കണക്കെ നോവലില്‍ വിവരിക്കുന്നുണ്ട്.

“ഒരു മനുഷ്യനെ കൊടാലി കൊണ്ട് വെട്ടിക്കൊല്ലുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ..? അവന്റെ തൊണ്ടക്കുഴിയിൽ നിന്ന് രക്തം മീറ്റർ കണക്കിനു ഉയരത്തിൽ ചീറ്റി തെറിക്കും. മരിക്കുന്ന മനുഷ്യന്റെ ശബ്ദത്തിനു ഭാഷയുണ്ടാകില്ല. അവന്റെ ശബ്ദം അൽപ്പാൽപ്പമായി കുറഞ്ഞ് അവസാനം നിലയ്ക്കും. മരണ ശേഷവും അവന്റെ തൊണ്ടയിൽ നിന്ന് ശബ്ദം പിരിഞ്ഞ് പൊയിക്കൊണ്ടേയിരിക്കും. “

പോലീസിന്റെ പീഡനം, പട്ടാളത്തിന്റെ പീഡനം, ഒടുവിൽ ശിക്ഷ ഇളവ് ചെയ്ത് മോചനം ലഭിച്ചപ്പോൾ സ്വാതന്ത്ര്യം എന്ന സമാധാനത്തോടെ നാട്ടിലേക്ക് മടങ്ങിയപ്പോൾ അവിടെ കാത്തിരുന്നത് പുലികളുടെ പീഡനം. പുലികൾ കേവലം വിമോചന പോരാളികൾ മാത്രമല്ലെന്നും അവർ അവിടെ തമിഴർക്കിടയിൽ നടപ്പാക്കിയത് ഫാസിസ്റ്റ് അടിച്ചമർത്തലുകൾ ആണെന്നും നെശകുമാരന്റെ അനുഭവത്തിലൂടെ നോവലിസ്റ്റ് പറഞ്ഞു വയ്ക്കുന്നു.നെശകുമാരന്റെ മകള്‍ നിറമി ൽ നിന്നാണു കഥയുടെ തുടക്കം. നോവൽ അവസാനം വരെ നിറഞ്ഞു നില്ക്കുന്നത് ശ്രീലങ്കൻ തമിഴ് സംഘര്ഷം ആണെങ്കിലും നിറമി നോവലിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ആ നിലയ്ക്ക് ഇത് നിറമിയുടെ കൂടി കഥയാണ്.

നോവല്‍ വായിച്ചു തീര്‍ക്കുന്ന ഓരോ വായനക്കാരനും ഇത് ഒരിക്കലും ഒരു നേരനുഭവമായിരിക്കല്ലേ.. കേവലം ഒരു നോവൽ മാത്രമായിരിക്കണേ എന്ന് ആശിച്ച് പോകുന്ന തരത്തില്‍ വായനക്കാരനെ പിടിച്ചു കുലുക്കാന്‍ ആഖ്യാനം കൊണ്ട് നോവലിസ്റ്റിനു കഴിയുന്നു. അത് തന്നെയാണ് ഈ നോവലിന്‍റെ വിജയവും.

shortlink

Post Your Comments

Related Articles


Back to top button