literatureworldpoetrystudy

മലയാളിയുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന താരാട്ടുപാട്ട്

താരാട്ടു പാട്ടിന്‍ താളം കേട്ടുറങ്ങാത്ത കുഞ്ഞുങ്ങള്‍ കുറവാണ്. മലയാളിക്ക് താരാട്ടു പാട്ടെന്നു പറഞ്ഞാല്‍ അത് ഓമനത്തിങ്കള്‍ കിടാവോ ആണ്. ഈ പാട്ട് കേട്ടുറങ്ങാത്ത കുഞ്ഞുങ്ങള്‍ ഈ മലയാള മണ്ണില്‍ ഉണ്ടാകില്ല. അത് കൊണ്ട് തന്നെ ഓരോ മനസ്സിലും ഗൃഹാതുരത്വം ഉണര്‍ത്തുന്ന, ഓമനതിങ്കള്‍ കിടാവോ…നല്ല കോമള താമര പൂവോ…എന്നു മൂളാത്ത മലയാളിയുമുണ്ടാവില്ല. ‘ഉറങ്ങ്’ എന്ന വാക്ക് ഒരിക്കല്‍‌പോലും ഉപയോഗിക്കാതെ നൂറ്റാണ്ടുകളായ്, തലമുറകളെ ഇരയമ്മന്‍ തമ്പി ഈ ശീലുകള്‍ പാടി ഉറക്കുന്നു.irayaammaan thampi

ഗര്‍ഭശ്രീമാന്‍ ശ്രീ.സ്വതി തിരുനാളിനെ പാടിയുറക്കാന്‍ അമ്മ മഹാറാണി ഗൗരീലക്ഷ്‌മീ ഭായി തമ്പുരാട്ടി ആവശ്യപ്പെട്ടതിന്‍ പ്രകാരം ഇരയമ്മന്‍ തമ്പി രചിച്ച്,  ശ്രീക്യഷ്‌ണ വിലാസം കൊട്ടാരത്തില്‍ വച്ച് നീലാംബരി രാഗത്തില്‍ ചിട്ടപ്പെടുത്തിയതാണ് ഈ ഉറക്കുപാട്ട്. സ്വാതി തിരുനാളിനെ വിശേഷിപ്പിക്കുന്നതില്‍ ഏറ്റവും യോജിച്ചത് എന്താണെന്നു സന്ദേഹിക്കുന്ന കവിയാണ്‌ ഈ പട്ടിലുടനീളം കാണുന്നത്. ഓമനതിങ്കള്‍ കിടാവാണൊ അതോ കോമള താമര പൂവാണോ എന്നു തുടങ്ങി വാല്‍സല്യമൂറുന്ന സന്ദേഹങ്ങളുടെ മധുമഴയാണ് കവിയില്‍ ജനിക്കുന്നത്.  ഈ താരാട്ടുപാട്ടിന്റെ ഒരു പ്രത്യേകതയും അതുതന്നെയാണ്. സസന്ദേഹം എന്ന വൃത്താലങ്കാരം.

ഇരയമ്മന്‍ തമ്പി മുപ്പൊത്തൊന്നാം വയസ്സില്‍ രചിച്ചതാണ് ഈ താരാട്ട് പാട്ട് എന്നാണ് ചരിത്രം. ഇരയമ്മന്‍ തമ്പി   എന്നറിയപ്പെട്ടിരുന്ന രവി വര്‍മ്മ തമ്പിയുടെ ഇരുനൂറ്റി മുപ്പത്തിമൂന്നാമത്  ജന്മദിനമാണ് ഒക്ടോബര്‍ 18. രണ്ടു നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന ഇരയമ്മന്‍ തമ്പിയെ കാലത്തിന്റെ കുത്തൊഴുക്കില്‍ പുതു തലമുറ മറന്നുപോയിരിക്കാം. എന്നാല്‍ തമ്പിയുടെ ഈ മധുര കുഴമ്പിനെ ഓരോ അമ്മമാരും ചുണ്ടിലേറ്റി തലമുറകള്‍ കൈമാറുന്നു. മാത്യത്വം തുളുമ്പി നില്‍ക്കുന്ന മോഹിനീ ഭാവം നിറഞ്ഞു നില്‍ക്കുന്ന ഈ താരാട്ടു പാട്ട് മോഹിനിയാട്ടത്തിനും ഉപയോഗിക്കുന്നുണ്ട്.

കാലം കഴിയുംതോറും സ്നേഹം നിറയ്ക്കുന്ന ഈണത്തിന്‍ മാധുര്യത്താല്‍ തലോടുന്ന വാത്സല്യമാണ് ഈ പാട്ട്. ഇതിനു മറ്റൊരു പ്രേത്യേകതയുണ്ട്. എന്താണെന്നു വച്ചാല്‍ ഏതേലും അമ്മമാരോട് ഈ താരാട്ടു പാട്ട് അറിയാമോ എന്ന് ചോദിച്ചാല്‍ എല്ലാര്ക്കും അറിയാം. എന്നാല്‍ മുഴുവന്‍ വരികളും അറിയാമോ എന്ന് ചോദിച്ചാല്‍ അവര്‍ കുഴഞ്ഞത് തന്നെ. ആ കവിതയുടെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം ………….

 
ഓമന തിങ്കൾ കിടാവോ..
നല്ല കോമള താമര പൂവോ… (2)
പൂവിൽ വിരിഞ്ഞ മധുവോ..പരി..
പൂർണേന്തു തന്റെ നിലാവോ…

പുത്തൻ പവിഴ കൊടിയോ..ചെറു..
തത്തകൾ കൊഞ്ചും മൊഴിയോ….
ചാഞ്ചാടിയാടും മയിലോ…മൃദു..
പഞ്ചമം പാടും കുയിലോ…

തുള്ളും ഇളമാൻ കിടാവോ…ശോഭ..
കൊള്ളിന്നോരന്നക്കൊടിയോ..
ഈശ്വരൻ തന്ന നിധിയോ..
പരമേശ്വരി ഏന്തും കിളിയോ…

പാരിജാതത്തിൻ തളിരോ..എന്റെ
ഭാഗ്യദൃമത്തിൻ ഭലമോ..
വാത്സല്യ രത്‌നത്തേ വയ്പ്പാൻ..
മമ..വച്ചോരു കാഞ്ചന ചെപ്പോ…

ദൃഷ്ട്ടിക്കു വെച്ചോരമൃതോ…
കൂരിരുട്ടത്തു വച്ച വിളക്കോ….
കീർത്തിലതക്കുള്ള വിത്തോ…
എന്നും കേടൂവരാതുള്ള മുത്തോ…

ആർത്തി തിമിരം കളവാനുള്ള…
മാർത്താണ്ട ദേവപ്രഭയോ…
സുക്തിയിൽ കണ്ട പൊരുളോ…അതി..
സൂക്ഷമമാം വീണാരവമോ..

വമ്പിച്ച സന്തോഷ വാല്ലി തന്റെ..
കൊമ്പത്തു പൂത്ത പൂവല്ലീ..
പിച്ചകത്തിൻ മലർച്ചെണ്ടോ..
നാവിൻ..ഇച്ചനൽക്കുന്ന കൽക്കണ്ടോ…

പൂമാനമേറ്റൊരു കാറ്റോ..ഏറ്റം..
പൊന്നിൽ തെളിഞ്ഞുള്ള മാറ്റോ…
കാച്ഛിക്കുറുക്കിയ പാലോ…
നല്ല ഗന്ധമേഴും പനിനീരോ…

നന്മ വിളയും നിലമോ.. ബഹു..
ധർമ്മങ്ങൾ വാഴും ഗൃഹമോ…
ദാഹം കളയും ജലമോ..മാർഗ..
ഖേദം കളയും തണലോ..

വാടാത്ത മല്ലിക പൂവോ..ഞാനും..
തേടി വച്ചുള്ള ധനമോ…
കണ്ണിനു നല്ല കണിയോ..
മമ കൈവന്ന ചിന്താമണിയോ…

ലക്ഷ്മീ ഭഗവതി തന്റെ..തിരു..
നെറ്റിയിലിട്ട കുറിയോ..
എന്നുണ്ണി കൃഷ്‌ണൻ ജനിചോ..പാരി..
ലിങ്ങനെ വേഷം ധരിച്ചോ…

ലാവണ്യ പുണ്യ നദിയോ..ഉണ്ണി..
കാർവർണ്ണൻ തന്റെ കാളിയോ..
പത്മനാഭൻ തൻ കൃപയോ..ഇനി..
ഭാഗ്യം വരുന്ന വഴിയോ…

 

shortlink

Post Your Comments

Related Articles


Back to top button