literatureworldnewstopstories

സാംസ്കാരിക പരിപാടികളില്‍ ഇനി പങ്കെടുക്കില്ല; കാരണം വെളിപ്പെടുത്തി പ്രഭാവര്‍മ്മ

രാഷ്ട്രീയ സാംസ്കാരിക സമ്മേളനങ്ങളിലെ ശ്യാമ മുഖം കവി പ്രഭാവര്‍മ്മ ഇനി സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കില്ല. താന്‍ സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതു നിര്‍ത്തിയെന്നും ഇതിനുള്ള കാരണവും ഫെയ്സ് ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ജനങ്ങളെ അറിയിച്ചു.

കുറിപ്പ് പൂര്‍ണ്ണരൂപം:

“ഒരു സാംസ്ക്കാരിക സമിതി അവരുടെ സുവര്‍ണ ജൂബിലി ഉല്‍ഘാടനം ചെയ്യാന്‍ ക്ഷണിച്ചു.25,000 രൂപയും യാത്രച്ചെലവും തരും’ (അവിശ്വസനീയമെന്നു തോന്നുന്നവര്‍ക്കു ശ്രീ. സൂര്യാ കൃഷ്ണമൂര്‍ത്തിയോടു ചോദിക്കാം.അദ്ദേഹം ഇതു സത്യമെന്നു സാക്ഷ്യപ്പെടുത്തും.). ഞാന്‍ പറഞ്ഞു:

പ്രസംഗത്തിനു പണം വാങ്ങാറില്ല. അതു കൊണ്ട് 25000 വേണ്ട. ആ വ്യവസ്ഥയില്‍ പോയി. ഒരു മണിക്കൂര്‍ പ്രസംഗിച്ചു – സമിതിക്കാര്‍ ഹാപ്പി. പോരാനായപ്പോള്‍ യാത്രച്ചെലവു കവര്‍ പോക്കറ്റിലിട്ടു തന്നു. തുറന്നു നോക്കിയപ്പോള്‍ 3000 രൂപ. എത്രയാ കാറിന് എന്നു ചോദിച്ചപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു: നാലായിരം രൂപ! വഴിയിലെ ആഹാരച്ചെലവ് വേറെ 500 രൂപ! ഇത് ഇന്നു സംഭവിച്ചത്.

“കുറച്ചു നാള്‍ മുമ്ബ് മറ്റൊരു സംഭവം. പ്രസംഗം കഴിഞ്ഞു വീട്ടിലേക്കു പോകുമ്ബോള്‍ പാതി വഴിയില്‍ ഡ്രൈവര്‍ പറഞ്ഞു “സാര്‍ ഇവിടെ ഇറങ്ങണം. ഈ സ്റ്റോപ്പില്‍ നിന്നു ബസ്സ് കിട്ടും. അതെന്താ അങ്ങനെയെന്നു ഞാന്‍. ഇവിടെ വരേയ്ക്കുള്ള പൈസയേ സംഘാടകര്‍ തന്നിട്ടുള്ളുവെന്നു ഡ്രൈവര്‍ . മുഴുവന്‍ തുകയും പറഞ്ഞു വാങ്ങാമായിരുന്നല്ലേ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം വിശദീകരിച്ചു.സെക്രട്ടറിയറ്റില്‍ നിന്നു കൂട്ടി. തിരികെ സെക്രട്ടറിയറ്റിലെത്തിച്ചു. വീട്ടിലേക്കുള്ള തുക വേറെ .

ഇനി മറ്റൊന്ന്. പ്രസംഗിക്കാന്‍ ദൂരേക്കു ട്രയിന്‍ യാത്ര ഒരു കൂട്ടരുടെ സാംസ്ക്കാരിക സമ്മേളനമാണ്. ട്രയിനിലാകെ ആ കൂട്ടരുമാണ്.എന്റെത് wait listed ticket ഉം. ഞാന്‍ ഒന്നും ചെയ്യാനില്ലാതെ വെറുതെ അങ്ങനെ നിന്നു. ഒപ്പള്ളവര്‍ ” നാളെ പ്രസംഗ സ്ഥലത്തു കാണാം എന്നു പറഞ്ഞു ഗുഡ് നൈറ്റ് ആയി. ഒരാള്‍ പോലും പറഞ്ഞില്ല, ആ കാല്‍ക്കല്‍ അല്‍പ്പസമയം ഇരുന്നോളൂ എന്ന് .

“മറ്റൊരിക്കല്‍ തിരുവനന്തപുരത്തു നിന്നു കൊല്ലത്തെ പ്രസംഗത്തിനു യാത്ര. രാവിലെ 11നാണു മീറ്റിങ്ങ്. നേരത്തേ ഇറങ്ങിയിട്ടും ആറ്റിങ്ങല്‍ ഡീവിയേഷനില്‍ ട്രാഫിക് ഒരുക്കില്‍ വൈകി. ചാത്തന്നൂരെത്തിയപ്പോള്‍ മണി 12.30. സംഘാടകനെ വിളിച്ചു ചോദിച്ചു: “ഇനി വരണോ ?”: വേണ്ട എല്ലാം കഴിഞ്ഞു എന്നു മറുപടി. ഡ്രൈവറോടു കാര്‍ തിരിച്ചുവിടാന്‍ പറഞ്ഞു. തിരികെ എത്തി. എത്രയായി? ഡ്രൈവര്‍ :3000 ! ചെയ്യാത്ത പ്രസംഗത്തിനു കൈ നഷ്ടം- 3000 !

എല്ലാം പോകട്ടെ, ഇന്നു ജൂബിലിസമ്മേളനത്തിനു പോകുന്ന വഴി ” എവിടെയായി എന്നു സംഘാടകര്‍ വിളിച്ചു ചോദിച്ചതു 16 തവണ. തിരിച്ചുപോരുമ്ബോള്‍ എവിടെ എത്തി എന്നു ചോദിക്കാനുണ്ടായത് രണ്ടേ രണ്ടു പേര്‍ മാത്രം. ഭാര്യയും മകളും! ഭാര്യ ഒരു കാര്യം കൂടി ചോദിച്ചു. ഇന്നു ശമ്ബളത്തില്‍ നിന്ന് എത്ര മാറും?

‘നാട്ടിലൊക്കെ സംസ്കാരം വളരേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ ഒട്ടൊക്കെ മനസ്സിലായിക്കാണുമല്ലൊ. വളരട്ടെ! ഏതായാലും ഇനി ഞാനില്ല ഈ കലാ പരിപാടിക്ക് – ഈ കാര്യം സംഘാടകരാടു പറഞ്ഞിട്ടാ ഇന്നിറങ്ങിയത്. ഞാന്‍ നിര്‍ത്തി!’

shortlink

Post Your Comments

Related Articles


Back to top button