അമേരിക്കന്‍ ഗാന പാരമ്പര്യത്തിന് പുതിയ ഭാവം നല്‍കിയ ബോബ് ഡിലന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം. അഞ്ചുപതിറ്റാണ്ടിലേറെയായി അമേരിക്കന്‍ സംഗീത –സാഹിത്യ മേഖലകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഡിലന്‍ നോബല്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു കേള്‍ക്കാത്ത പേര് ആയിരുന്നു. നോബല്‍ സമ്മാനം നേടുന്ന ഇരുനൂറ്റി അന്‍പത്തിയൊമ്പതാമത്തെ -അമേരിക്കക്കാരനാണ് ഡിലന്‍.
നൂറ്റാണ്ടിന്റെ പാട്ടുകാരന്‍ എന്നാണ് പാട്ടിലും വരികളിലും മാസ്മരികത വിരിയിച്ച ബോബ് ഡിലന്‍ വിശേഷിപ്പിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ കവിതകളെ സംഗീതത്തിന്റെ ഭാഗമായി കാണാനല്ലാതെ സാഹിത്യ സൃഷ്ടിയായി അംഗീകരിക്കാന്‍ ലോകം മടിച്ചുനിന്നു. എന്നാല്‍ ഡിലന്റെ കവിതകള്‍ക്കുള്ള അംഗീകാരമാണ് ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം.
സമിതിക്ക് മുമ്പാകെ വന്ന 220 നാമനിർദേശങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരിൽ നിന്നാണ് ഡിലന് നറുക്ക് വീണത്. മിലന്‍ കുന്ദേര, അന്റോണിയോ ലോബോ, ഹുവാന്‍ ഗോയിറ്റി സോളോ, മിര്‍സിയ കാര്‍ടാറസ്‌ക്യൂ തുടങ്ങി ലോക സാഹിത്യത്തില്‍ തിളങ്ങി നില്‍ക്കുന്ന പലരുടേയും പേരുകള്‍ പറഞ്ഞു കേട്ടെങ്കിലും ഭാഗ്യം തുണച്ചത് ഡിലനെയാണ്. ചരിത്രത്തില്‍ ആദ്യമായി ഒരു സംഗീതജ്ഞനു അവാര്‍ഡ് കൊടുത്തു എന്ന പ്രത്യേകതയും ഈ നോബലിനുണ്ട്.
1941 മെയ് 24ന് അമേരിക്കയിലെ തീരദേശ നഗരമായ മിന്നസോട്ടയിൽ ജനിച്ച ഡിലൻ ഇടത്തരം കുടുംബത്തിലെ ജൂത അംഗമാണ്. 1992ൽ സാഹിത്യത്തിൽ നോബല്‍ നേടിയ ടോണി മോറിസന് ശേഷം ഈ വിഭാഗത്തിൽ നോബല്‍ നേടുന്ന ആദ്യ അമേരിക്കക്കാരനാണ് ഡിലൻ.
കൌമാരക്കാലത്ത് തന്നെ പാരമ്പര്യ സംഗീതത്തിൽ പ്രശസ്തനായ വൂഡീ ഗുത്രിയുടെയും ബീറ്റ് സംഗീതത്തിന്‍റെയും സ്വാധീന വലയത്തിലായ ഡിലന്‍ ന്യൂയോർക്കിലെ ക്ലബുകളിലും കഫേകളിലും പാടി നടന്നു. പിന്നീട് സംഗീത നിർമാതാവ് ജോൺ ഹാമന്റുമായി കരാറൊപ്പിട്ടതോടെയാണ് ജീവിത വിജയങ്ങളിലേക്ക് കുതിച്ചു കയറിയത്.
1965ൽ ബ്രിങ്ങിങ് ഇറ്റ് ആൾ ബാക് ഹോം, ഹൈവേ 61 റീവിസിറ്റഡ് എന്നീ ആൽബങ്ങളും 66ൽ പുറത്തിറക്കിയ ഡിലന്‍ നാടന്‍ ശൈലിയിലൂടെ പാട്ടിന്റെ ലോകത്ത് പ്രശസ്തനായി. ബ്ലോണ്ട് ഒൺ ബ്ലോണ്ട്, 75ലെ ബ്ലൂഡ് ഒൺ ദ ട്രാക്സ്, 89ലെ ഒാ മെഴ്സി, 97ലെ ടൈം ഒൗട്ട് ഒാഫ് മൈൻഡ്, 2006ലെ മോഡേൺ ടൈംസ്, ബ്ലോവിൽ ഇൻ ദ വിന്റര്‍, ദ ടൈംസ് ദെ ആർ എ ചാങ്കിന്‍ എന്നിവ ഡിലൻ പുറത്തിറക്കിയ ആൽബങ്ങളാണ്.
Post Your Comments