bookreviewfilmliteratureworldnewstopstories

നിര്‍മ്മാതാവിന്റെ പീഡനത്തെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍

20 വര്‍ഷങ്ങള്‍ക്ക് മുന്പ് താന്‍ പീഡനത്തിനിരയായെന്നു പ്രമുഖ നടിയുടെ വെളിപ്പെടുത്തല്‍. ഹോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് ഹാര്‍വെ വെയ്ന്‍സ്റ്റെയ്ന്‍ തന്നെ ബലാല്‍സംഗം ചെയ്തതായി നടി റോസ് മക്ഗോവന്‍. ബ്രേവ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയിലാണ് നടി ഈ സംഭവം വിശദീകരിച്ചിരിക്കുന്നത്. 1997ല്‍ സന്‍ഡാന്‍സ് ചലച്ചിത്രോത്സവത്തില്‍ തന്റെ ആദ്യ ചിത്രമായ ‘ഗോയിംഗ് ഓള്‍ ദ വേ’ പ്രദര്‍ശിപ്പിച്ച സമയത്താണ് ‘ഈ ഭീകരനെ’ ആദ്യമായി കണ്ടെതെന്ന് റോസ് മക്ഗോവന്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.

ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം ഒരു റസ്റ്റോറന്റില്‍ വച്ച്‌ കൂടിക്കാഴ്ചയ്ക്കായി അന്ന് 23 വയസുണ്ടായിരുന്ന തന്നെ വെയ്ന്‍സ്റ്റെയ്ന്‍ ക്ഷണിച്ചുവെന്നും എന്നാല്‍ പിന്നീട് കൂടിക്കാഴ്ച വെയ്ന്‍സ്റ്റെയ്ന്റെ ഹോട്ടല്‍ മുറിയിലേക്ക് മാറ്റുകയായിരുന്നു. തന്റെ അഭിനയജീവിതത്തില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് കൂടിക്കാഴ്ച എന്നായിരുന്നു റോസിനെ വെയ്ന്‍സ്റ്റെയ്ന്‍ ബോധ്യപ്പെടുത്തിയത്. എന്നാല്‍ അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം വെയ്ന്‍സ്റ്റെയ്ന്‍ തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും റോസ് ആരോപിക്കുന്നു.

താന്‍ വല്ലാതെ മലിനപ്പെട്ടുവെന്ന തോന്നലാണ് ഈ സംഭവം സമ്മാനിച്ചതെന്ന് റോസ് പറയുന്നു. അത് സംഭവിച്ചതിന്റെ തലേദിവസം തിയേറ്ററില്‍ തന്റെ കസേരയ്ക്ക് പിന്നില്‍ വെയ്ന്‍സ്റ്റെയ്ന്‍ ഇരുന്നതിനെ കുറിച്ച്‌ താന്‍ ഓര്‍മ്മിച്ചതായും അവര്‍ പറയുന്നു. വെയ്ന്‍സ്റ്റെയ്നെ പ്രലോഭിപ്പിക്കുന്ന തരത്തിലുള്ള ഒരു നീക്കവും തന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

ഹോളിവുഡിലെ ഈ വിവാദ നിര്‍മ്മാതാവിനെതിരെ ആരോപണം ഉന്നയിച്ച് 80ല്‍പ്പരം വനിതകളാണ് രംഗത്തെത്തിയത്. വിവിധ ഹോട്ടല്‍ മുറികളിലേക്ക് തങ്ങളെ ക്ഷണിക്കുകയും നിര്‍ബന്ധപൂര്‍വം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയുമാണ് വെയ്ന്‍സ്റ്റെയ്ന്‍ ചെയ്തതെന്ന് ഇവരുടെ പ്രമുഖ ആരോപണം. ഇതിലെ ബലപ്പെടുത്തുന്നതാണ് റോസ് മക്ഗോവന്റെ ആത്മകഥ.

shortlink

Post Your Comments

Related Articles


Back to top button