ഇന്ത്യ ഒരു മതേതര രാജ്യമായി തുടരേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാണിച്ചു കൊണ്ട് ശശി തരൂര്‍ എം പിയുടെ പുസ്തകം. ‘ഞാനെന്തു കൊണ്ട ഹിന്ദുവാണ്’ എന്നാണു തരൂരിറെ പുസ്തകം. ഹിന്ദു മതത്തിന്റെ ആത്മീയതക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ ആദി ശങ്കരന്‍, പതഞ്ജലി മഹര്‍ഷി, രാമാനുജന്‍, സ്വാമി വിവേകാനന്ദന്‍, രാമകൃഷ്ണ പരമഹംസന്‍ തുടങ്ങിയവര്‍ നല്‍കിയ സംഭാവനകള്‍ തരൂര്‍ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നു. അദൈ്വതം, വേദാന്തം തുടങ്ങിയ ഹൈന്ദവ ചിന്താ ധാരകളെ വിശദമായി പരാമര്‍ശിക്കുന്ന കൃതി പുരുഷാര്‍ത്ഥം, ഭക്തി തുടങ്ങിയവയെ പറ്റിയും പ്രതിപാദിക്കുന്നു.
ഹിന്ദു മതത്തെ റാഞ്ചിയെടുക്കാനുള്ള ഹിന്ദുത്വ തീവ്രവാദികളെ വസ്തുനിഷ്ഠമായി ചോദ്യം ചെയ്യുന്ന ശശി തരൂര്‍, എല്ലാ കാലത്തും ഇന്ത്യ ബഹുസ്വരമായിരുന്നുവെന്നും വിവിധ സംസ്‌കാരങ്ങള്‍ ഒന്നിച്ചു ജീവിക്കുന്നതാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ഭാവമെന്നും സമര്‍ത്ഥിക്കുന്നു. 699 രൂപ മുഖവിലയുള്ള പുസ്തകത്തിന്റെ ഹാര്‍ഡ് കവര്‍ എഡിഷന്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സൈറ്റുകളില്‍ ലഭ്യമാണ്.
Post Your Comments