literatureworldnewsshort story

മരണാനന്തര ജീവിതവും പുനര്‍ജ്ജന്മവുമെല്ലാം വിഡ്ഡിത്തമെന്നു വിശ്വസിച്ച സ്റ്റീഫന്‍ ഹോക്കിംഗ്

ശാസ്ത്ര ലോകത്തെ അത്ഭുത പ്രതിഭ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. ഭൗതീകവാദത്തെ മുറുക്കിപ്പിടിക്കുകയും എന്നും ശാസ്ത്രത്തില്‍ വിശ്വസിക്കുകയും ചെയ്തിരുന്ന അതുല്യ പ്രതിഭയായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. ഇംഗ്ലണ്ടില്‍ 1942 ജനുവരി 8 നായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ജീവിതം.

”തലച്ചോറ് ഒരു കമ്പ്യൂട്ടറാണ്. അത് ജോലി അവസാനിപ്പിച്ചാല്‍ അതിന്റെ എല്ലാ ഉപകരണങ്ങളും നിലച്ചുപോകും. നിലച്ചുപോയ ഇത്തരം കമ്പ്യൂട്ടറുകള്‍ക്ക് സ്വര്‍ഗ്ഗമോ നരകമോ ഇല്ല. ” ഇതായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് ഒന്നിലുമല്ലെന്ന് അദ്ദേഹം ഇപ്പോഴും അഭിപ്രായപ്പെടുമായിരുന്നു. ദൈവവിശ്വാസത്തെയും ആത്മീയതയെയും സമ്പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിരുന്ന ഹോക്കിംഗ് മരണാനന്തര ജീവിതവും പുനര്‍ജ്ജന്മവുമെല്ലാം വിഡ്ഡിത്തമെന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. ”ശാസ്ത്രം ലോകം മനസ്സിലാക്കും മുമ്പായിരുന്നെങ്കില്‍ ലോകം സൃഷ്ടിച്ചത് ദൈവമാണെന്ന് വിശ്വസിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇന്ന് ശാസ്ത്രം കൂടുതല്‍ വിശ്വസനീയമായ വിശദീകരണവുമായി എത്തുമ്പോള്‍ അത്തരം വിശ്വാസങ്ങള്‍ക്കൊന്നും സ്ഥാനമില്ല. ദൈവം എന്നൊന്ന് ഉണ്ടെങ്കില്‍ ദൈവത്തിന്റെ മനസ്സ് അറിയാന്‍ ദൈവത്തിന് അറിയാവുന്ന എല്ലാറ്റിനെക്കുറിച്ചും നമ്മള്‍ അറിയണം. അതുകൊണ്ട് അങ്ങനെയൊന്നില്ല. താന്‍ ഒരു ഭൗതീകവാദിയാണ്” അദ്ദേഹം എല്‍ മുണ്ടോയ്ക്ക് 2014 ല്‍ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നക്ഷത്രങ്ങള്‍ നശിക്കുമ്ബോള്‍ രൂപമെടുക്കുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ നിര്‍ണായക വിവരങ്ങളാണ് ഹോക്കിംഗ് ലോകത്തിന് നല്‍കിതയ്.

എന്നാല്‍ ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്സിനെക്കുറിച്ച്‌ അദ്ദേഹം ആശങ്കപ്പെട്ടിരുന്നു. റോബോട്ടുകള്‍ വര്‍ദ്ധിച്ചു വരുന്നത് സമ്പത്ത് വ്യവസ്ഥയില്‍ സ്ഫോടനം തന്നെ ഉണ്ടാക്കുമെങ്കിലും മാനവികതയ്ക്ക് നാശം വരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നും മദ്ധ്യവര്‍ത്തി സമൂഹത്തിന് ഇത് ഏറ്റവും ദോഷകരമാകുമെന്നും സാധാരണ തൊഴിലെല്ലാം റോബോട്ടുകള്‍ ഏറ്റെടുക്കുമ്പോള്‍ സംരക്ഷണ, നിര്‍മ്മാണ, മേല്‍നോട്ട ജോലികള്‍ മാത്രം അവശേഷിക്കുമെന്നും ഹോക്കിംഗ് 2016 ല്‍ അഭിപ്രായപ്പെട്ടു.

മാനവരാശിക്ക് അടുത്ത 1000 വര്‍ഷത്തേക്ക് ഭൂമിയില്‍ കഴിയാനാകില്ലെന്നും മറ്റൊരു ഗ്രഹത്തിലേക്ക് മാറേണ്ടി വരുമെന്ന് അദ്ദേഹം പതിവായി പറയുമായിരുന്നു. നിശ്ചയമായും ഒരു നൂറ്റാണ്ടിനകം മനുഷ്യന്‍ മറ്റൊരു ഗ്രഹത്തില്‍ സമൂഹമായി ജീവിക്കാന്‍ തയാറായിരിക്കണം. അതിനുള്ള ശ്രമങ്ങളാണ് ഊര്‍ജ്ജിതമായി നടക്കേണ്ടത് എന്നും അദ്ദേഹം ബിബിസി തയാറാക്കുന്ന ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം, ഉല്‍ക്കാപതനം, പകര്‍ച്ചവ്യാധി, ജനസംഖ്യാ വര്‍ദ്ധനവ് എന്നിവയാണ് ഹോക്കിംഗിന്റെ അഭിപ്രായത്തില്‍ മനുഷ്യന്‍ നേരിടുന്ന വെല്ലുവിളികള്‍. ആയുര്‍ദൈര്‍ഘ്യം ശാസ്ത്രത്തിന്റെ വിജയമാണെങ്കിലും ജനസംഖ്യാവര്‍ദ്ധനവുമായി കൂടിച്ചേരുമ്പോള്‍ ഭൂമിക്ക് താങ്ങാനാകുന്നതിലുമപ്പുറം പ്രകൃതി വിഭവ ചൂഷണം സംഭവിക്കുകയും അത് താങ്ങാനാകുന്നതി ലുമപ്പുറമാവുകയും ചെയ്യുന്നു. ജനസംഖ്യ ഇങ്ങനെ പെറ്റു പെരുകുന്ന സാഹചര്യത്തില്‍ മറ്റു സൗരോര്‍ജ്ജ സംവിധാനങ്ങളെ ആശ്രയിക്കണമെന്നും മനുഷ്യന്‍ ഭൂമി വിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തിന്റെ രചയിതാവാണ് സ്റ്റീഫന്‍ ഹോക്കിങ്. ബ്രിട്ടീഷ് സണ്‍ഡേ ടൈംസിന്റെ ബെസ്റ്റ് സെല്ലറായ ഈ പുസ്തകത്തിന്റെ ഒരുകോടി കോപ്പികളാണ് ലോകത്ത് വിറ്റഴിഞ്ഞത്. പിന്നീട് തിയറി ഓഫ് എവരിതിംഗ് എന്ന പേരില്‍ ഒരു സിനിമയും പുറത്തിറങ്ങിയിരുന്നു. നാഡീരോഗം ബാധിച്ച്‌ വീല്‍ച്ചെയറില്‍ കഴിഞ്ഞിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങിനെക്കുറിച്ച്‌ എറോള്‍ മോറിസാണ് ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ജീവചരിത്ര ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുള്ളത്. സുഡാന്‍സ് ചലച്ചിത്ര മേളയില്‍ വച്ച്‌ മികച്ച ഡോക്യുമെന്ററിക്കുള്ള ഗ്രാന്‍ഡ് ജൂറി പുരസ്കാരം ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ ഫിലിം മേക്കേഴ്സ് ട്രോഫിയും ചിത്രത്തിന് ലഭിച്ചിരുന്നു.

shortlink

Post Your Comments

Related Articles


Back to top button