literatureworldnewstopstories

അശ്ലീല ഉള്ളടക്കം ; വിവാദനായിക ബദ്‌രിയ

ഓരോ കാലത്തും പല കൃതികള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ധാരാളം കൃതികളില്‍ ഒന്നാണ് ‘സായിറാത്തുൽഖമീസ്’ എന്ന നോവല്‍. സൗദി സാഹിത്യകാരിയും മാധ്യമപ്രവർത്തകയുമായ ബദ്‌രിയ അൽബിശ്‌രാണ് ഇതിന്റ കര്‍ത്താവ്. ഈ നോവൽ ഇറങ്ങിയ സമയത്ത് കുട്ടികൾക്ക് അനുയോജ്യമല്ലാത്ത അശ്ലീല ഉള്ളടക്കമാണ് ഈ കൃതിയില്‍ ഉള്ളതെന്ന് കാട്ടി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടാതെ ബാല സാഹിത്യ കൃതികൾ വിൽക്കുന്ന വിഭാഗത്തിൽ ഈ നോവല്‍ വിൽപനക്ക് പ്രദർശിപ്പിച്ചതിനെതിരെയും പരാതി ഉണ്ടായി. ഇതിനെ തുടര്‍ന്ന് ‘സായിറാത്തുൽഖമീസ്’ വിപണിയിൽ നിന്ന് പിൻവലിക്കുന്നതിന് സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയം നിർദേശം നൽകി.

പൊതുസമൂഹത്തിന്റെ താൽപര്യങ്ങൾക്ക് നിരക്കാത്ത നിലപാടുകൾ പ്രകടിപ്പിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്ന എഴുത്തുകാരിയാണ് ബദ്‌രിയ അൽബിശ്ർ. 2012 ൽ കുവൈത്ത് സന്ദർശിക്കുന്നതിൽ നിന്ന് ഇവരെ കുവൈത്ത് വിലക്കിയിരുന്നു. മറ്റൊരിക്കൽ വേറൊരു ഗൾഫ് രാജ്യം ഇവരുടെ പ്രഭാഷണം റദ്ദാക്കി. പ്രഭാഷണത്തിന് അനുമതി നൽകരുതെന്ന നാട്ടുകാരുടെ അപേക്ഷ മാനിച്ചായിരുന്നു ഇത്. ‘ഹിന്ദ് വൽഅസ്‌കർ’ എന്ന ഇവരുടെ നോവലിൽ ദൈവനിന്ദ അടങ്ങിയതായും ആരോപണങ്ങളുണ്ട്. സാമൂഹിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ബദ്‌രിയ അൽബിശ്ർ നിരവധി കൃതികളുടെ രചയിതാവാണ്.

shortlink

Post Your Comments

Related Articles


Back to top button