രാജ്യ വിരുദ്ധമായ പരാമര്‍ശങ്ങളുടെ പേരില്‍ പലപ്പോഴും കൃതികള്‍ക്ക് നിരോധനം ഏറെപ്പെടുത്തുന്നത് നമ്മള് കണ്ടിട്ടുണ്ട്. അത്തരം അസഹിഷ്ണുതയുടെ ഭാഗമായി ഇംഗ്ലീഷ് നോവലിസ്റ്റായ ജോര്‍ജ് ഓര്‍വലിന്റെ ‘അനിമല്‍ ഫാം’ എന്ന ലഘുനോവലും ‘എന്‍’ (N) എന്ന ഇംഗ്ലീഷ് അക്ഷരവും ചൈന നിരോധിച്ചു. കമ്യൂണിസത്തെ വിമര്‍ശിക്കുന്ന ‘അനിമല്‍ ഫാം’ കൂടാതെ ഓര്‍വലിന്റെ ‘1984’ എന്ന നോവലിനും നിരോധനമുണ്ട്.
ട്വിറ്ററിന് തുല്യമായ ചൈനീസ് സൈറ്റായ സിനോ വീബോയില്‍ മറ്റുചില പദങ്ങളും നിരോധിച്ചിട്ടുണ്ട്. disagree (വിയോജിക്കുക), lifelong (ആജീവനാന്തം) തുടങ്ങിയ പദങ്ങള്‍ക്കാണ് നിരോധനം. ‘എന്‍’ എന്ന അക്ഷരം നിരോധിച്ചത് എന്തിനെന്ന് വ്യക്തമല്ല.
Post Your Comments