മത സംഘടനകളെ വിമര്‍ശിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അധികാരവും സമ്പത്തും മാത്രമാണ് മതസംഘടനകളുടെ ലക്ഷ്യമെന്നും ജാതിസംഘടനകളെ പ്രോത്സാഹിപ്പിച്ചാല്‍ നിര്‍ണായക ഘട്ടത്തില്‍ അവര്‍ മത താത്പര്യങ്ങള്‍ക്കൊപ്പം മാത്രമേ നില്‍ക്കൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിമോചന സമരം ഇതാണ് തെളിയിച്ചതെന്ന്, സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ സെമിനാറില്‍ ചുള്ളിക്കാട് പറഞ്ഞു.
പാര്‍ട്ടിക്കു വേണ്ടി മരിച്ചാല്‍ അമരത്വം കിട്ടുമെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. ഇത് ഭീകരവാദം തന്നെയാണ്. മതത്തിനു വേണ്ടി മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്നാണ് ഇപ്പോള്‍ മതങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത്. ഇതിന്റെ വികൃതരൂപമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ കാണുന്നതെന്ന് ചുള്ളിക്കാട് വിമര്‍ശിച്ചു. മുപ്പതു വര്‍ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വോട്ടു ചെയ്ത ബംഗാളിലെ ജനത മുസ്ലിംകളും ഹിന്ദുക്കളുമായി തിരിഞ്ഞിരിക്കുന്നു. അവരില്‍ മുസ്ലിംകള്‍ തൃണമൂലിനും ഹിന്ദുക്കള്‍ ബിജെപിക്കും വോട്ടുചെയ്യുന്നു. മതനിരപേക്ഷത പറയുന്ന കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാലാം സ്ഥാനത്തുമായി. ജനങ്ങളുടെ ഉള്ളിലെ ജാതി, മത ബോധം ഇല്ലാതാക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ലെന്നതിന്റെ തെളിവാണിത്-ചുള്ളിക്കാട് പറഞ്ഞു.
എഴുത്തുകാര്‍ ഉണ്ണുന്ന ചോറിന് നന്ദി കാണിക്കേണ്ടത് എങ്ങനെ? എംടി വിവാദത്തില്‍ സിവിക് ചന്ദ്രന്‍
Post Your Comments