എഴുത്തുകാര്‍ അവരുടെ വായനക്കാര്‍ പോലും അല്ലാത്തവരാട് നന്ദി എങ്ങനെ കാണിക്കണമെന്നു എഴുത്തുകാരന് സിവിക് ചന്ദ്രന് . എംടി വിവാദത്തില്‍ അഭിപ്രായം പറയുന്നവര്‍ എന്താണ് ആവസ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. എംടിക്കെതിരെ പോസ്റ്റിട്ടയാളെ ഒരു വിവരദോഷി പയ്യന് എന്ന് അഗണിക്കാവുന്നതേയുള്ളൂ. എംടി എഴുതിയത് ഒന്നും വായിച്ചിട്ടില്ല എന്നു നെഗളിച്ച് കമന്റ് ഇടുന്നവരെയും അവഗണിക്കാം. പോസ്റ്റ് ഒന്നു വായിച്ചുനോക്കുക പോലും ചെയ്യാതെ പോസ്റ്റിനു മേല്‍ പോസ്റ്റിടുന്നവരെക്കുറിച്ചാണ് തന്റെ പരാതിയെന്ന് സിവിക് ചന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സിവിക്കിന്റെ കുറിപ്പ്:
…………എങ്ങനെയാണിഷ്ടാ എഴുത്തുകാര്‍ ഉണ്ണുന്ന ചോറിന് നന്ദി കാണിക്കേണ്ടത് ?
ഏതോ കോളജിലെ ഏതോ പയ്യന് അവരുടെ സാഹിത്യ ശില്പശാലയിലെ മുഖ്യ കാര്യദര്‍ശിയായി താങ്കളെ തെരഞ്ഞെടുത്തിരിക്കുന്നതായി അറിയിക്കുന്നു .എന്നാല്‍ എം ടി അവരച്ചടിച്ചു കൊണ്ടു വന്നിരിക്കുന്ന സര്ടിഫിക്കറ്റില് ഒപ്പിട്ടു കൊടുക്കാന്‍ വിസമ്മതിക്കുന്നു : ഈ കുട്ടിക8 എങ്ങാനും ഭാവിയില്‍ തീവ്രവാദികളായി വന്നാല്‍ ഞാനെന്തു ചെയ്യും ?
ഇത്രയുമാണല്ലോ സംഭവിച്ചത് .സലിം മണ്ണാര്‍ക്കാട് എന്ന പയ്യന്റെ ളയ പോസ്റ്റില്‍ എന്നാല്‍ ഇതുമാത്രമല്ല ഉള്ളത് .ഉണ്ട ചോറിന് നന്ദി കാണിക്കാത്തവന് എന്നാണാരോപണം . എം ടി എന്ന എഴുത്തുകാരന് ,ചലച്ചിത്രകാരന് ചന്ദ്രികയുടെയും മുസ്ലീംലീഗിന്റെയും സൃഷ്ടിയാണത്രേ . കുപ്പത്തൊട്ടിയില്‍ കടലാസ് ചിന്തായിരുന്ന സമയത്ത് അതിന് വില നല്കിയത്രേ ,ആദ്യമായി എം ടി എന്ന സാഹിത്യ കടലിനെ കൈപിടിച്ചുയര്ത്തിയത്രെ ചന്ദ്രിക എന്ന പ്രസ്ഥാനം .സാഹിത്യ കുലപതിക്കെതിരെ അസ്ത്രങ്ങളെയ്യാന്‍ അസുരവിത്തുകള്‍ തയ്യാറാവുമ്ബോള്‍ ,ഫാസിസത്തിന്റെ വറചട്ടിയില്‍ വെന്തെരിയാന്‍ വിധിക്കപ്പെട്ടപ്പോള്‍ രക്ഷാകവചം / വലയം തീര്‍ത്തത്രേ മുസ്ലീം ലീഗ് . അതിനുളള നന്ദി കാട്ടാനാണ് ഈ ചിടുങ്ങന്‍ മൂന്നു കയ്യും നീട്ടി ആജ്ഞാപിക്കുന്നത് .നന്ദി ചോദിച്ചു ചെന്നപ്പോള്‍ കുത്താന്‍ വന്നത്രേ ഈ പോത്ത്!
ഒരു പാട് ബഷീര്‍മാര്‍ തങ്ങള്ക്കിടയിലുണ്ടത്രേ . ആരൊക്കെയാണ് ആ ബഷീറുമാര്‍ ? മമ്മുട്ടി ,ഫാസില്‍ ,സമദാനി ,പാണക്കാട്ട് തങ്ങള്‍ ,കുഞ്ഞാലിക്കുട്ടി ,ഫാസില്‍ ,കാരശേരി ,ജലീല്‍ ,ആര്യാടന് ….ഇവരില്‍ കാരശേരി ഒഴിച്ച് ഒരൊറ്റ എഴുത്തുകാരനുമില്ലെന്ന് ശ്രദ്ധിക്കുമല്ലോ. കാരശേരിയാണെങ്കില് ഇയാള്‍ക്ക് സ്വീകാര്യനുമാവാനിടയില്ല .കൂട്ടത്തില്‍ ആ പേര് തെറ്റി പറഞ്ഞു പോയതാവാം . മേപ്പടിയാന്മാരുടെ പിന്‍ബലത്തിലാണ് ,ആവും കാലത്ത് ചെയ്തതെല്ലാം ചാവുംകാലത്ത് പിച്ചി ചിന്താനുള്ള പുറപ്പാടിലാണ് താങ്കള്‍ എന്നിയാള്‍ മുഖത്ത് കുത്തുന്നത്
ഈ പയ്യനെ കുറിച്ചല്ല എന്റെ പരാതി .ഏതോ ഒരു വിവരദോഷി പയ്യന് എന്തോ പുലമ്ബുന്നു എന്നവഗണിക്കാവുന്നത് .ഈ നായരുടെ ഒരു ചവറും ഞാന്‍ വായിച്ചിട്ടില്ല ,ഭാഗ്യം എന്ന് നെഗളിച്ച് കമന്റിടുന്നവരെയും അവഗണിക്കാം. എന്നാല്‍ ഈ പോസ്റ്റൊന്നു വായിച്ചു നോക്കുക പോലും ചെയ്യാതെ പോസ്റ്റുകള്‍ക്കു മേല്‍ പോസ്റ്റിടന്ന സുഹൃത്തുക്കളെക്കുറിച്ചാണ് എന്റെ പരാതി .
എഴുത്തുകാര്‍ അവരുടെ വായനക്കാര്‍ പോലും അല്ലാത്തവരാട് എങ്ങനെ നന്ദി കാണിക്കണമെന്നാണിവര് ആവശ്യപ്പെടുന്നത് ?ഉണ്ണന്ന ചോറിന് നന്ദി കാണിക്കണം പോലും! മലയാളത്തില്‍ എഴുതി മാത്രം ,റോയല്‍റ്റി തുക കൊണ്ടു മാത്രം ഒരൊറ്റ എഴുത്തുകാരനും ജീവിക്കുന്നില്ല സര് .ഞങ്ങള്‍ ഓഫീസില്‍ പേനയുന്തിയോ ക്ലാസ് മുറിയില്‍ വായിട്ടലച്ചോ സിനിമക്കും സീരിയലിനും പത്രത്തിനും മസാല അരച്ചോ ആണ് ജീവിക്കുന്നത്. ചുമ്മാ വെരട്ടാതെ ഇഷ്ടാ …
Post Your Comments