കോഴിക്കോട് : മലയാള സാഹിത്യത്തില്‍ ബഷീറിനുശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരനെന്നു വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യകാരന്‍ പുനത്തിൽ കുഞ്ഞബ്ദുള്ള(70) നിര്യാതനായി. ഇന്ന് രാവിലെ 7:40ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇദ്ദേഹം അന്തരിച്ചത്.
ലളിതമായ ഭാഷ, ഫലിതം, ജീവിതനിരീക്ഷണം, കഥാഖ്യാനത്തിലെ സവിശേഷത എന്നിവ കുഞ്ഞബ്ദുള്ളയുടെ എഴുത്തിലെ പ്രത്യേകതകളാണ്. 1940ൽ വടകരയിലാണു ജനനം. തലശേരി ബ്രണ്ണൻ കോളജിൽ നിന്ന് ബിരുദവും അലിഗഢ് മുസ്ലിം സർവകലാശായിൽ നിന്ന് എംബിബിഎസും നേടി.
ഒട്ടേറെ നോവലുകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്നിക്കിനാവുകള്‍ എന്നിവയാണ് പ്രധാന നോവലുകള്‍. മലമുകളിലെ അബ്ദുള്ള, പ്രണയകഥ എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന ചെറുകഥകളാണ്. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
Post Your Comments