വായനയില്‍ വസന്തം വിരിയിക്കുന്ന പുത്തന്‍ എഴുത്തുകളുടെ ഇടയില്‍ വീണ്ടും ശ്രദ്ധേയമായ കൃതിയുമായി സി വി ബാലകൃഷ്ണന്. സ്ത്രീ പുരുഷ ബന്ധങ്ങള്‍ക്കപ്പുറത്ത് പെണ്- പെണ് ബന്ധവും ആണ് – ആണ് ബന്ധവും ഇന്ന് ചര്ച്ചയാക്കപ്പെടുന്നു. ലൈംഗികതയുടെ തലത്തില്‍ നിന്നും മാറി സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും തലത്തിലേക്ക് കടക്കുന്ന ആ കാഴ്ചകളിലേയ്ക്ക് വായനക്കാരനെ കൊണ്ട് പോകുകയാണ് സി വി ബാലകൃഷ്ണന്റെ രതിസാന്ദ്രത എന്ന നോവലെറ്റ്.
സൂക്ഷ്മതയും സൗന്ദര്യവും പുലര്‍ത്തുന്ന ഈ മാനുഷിക രേഖകള്‍ പുതിയ കാലത്തെയും ജീവിതത്തെയും സമര്‍ത്ഥമായി പ്രതിഫലിപ്പിക്കുന്നു ഈ കൃതിയില്‍. മലയാളത്തിനു അത്ര പരിചിതമില്ലാത്തൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് രതിസാന്ദ്രതയുടെ കഥ കടന്നു പോകുന്നത്. മെട്രോ നഗരത്തിലെ തിരക്കില്‍ പരസ്പരം തിരിച്ചറിയുന്ന രണ്ടുപേര്‍ തമ്മില്‍ ഉടലെടുക്കുന്ന മാനസിക-ശാരീരിക ബന്ധം. അതായിരുന്നു മെഹറുന്നീസയ്ക്കും ഷേഫാലിക്കും ഇടയിലുണ്ടായിരുന്നത്. തന്നെ അവഗണിച്ച ഭര്‍ത്താവിനെ ഉപേക്ഷിച്ച് മെഹറുന്നീസ ഷേഫാലിയുടെ വീട്ടിലേക്ക് എത്തുകയാണ്.
”ഞാനിനി ഇവിടെ നിന്റെ കൂടെ”-മെഹറുന്നീസ പറഞ്ഞു. അസീസോ എന്ന് ഷേഫാലി ചോദിച്ചതിനു അവന് നരകത്തിലേക്കു പോകട്ടെ എന്നായിരുന്നു പ്രതികരണം. അവര്‍ ഉടനെ രണ്ടു കൈയും നീട്ടി മെഹറുന്നീസയെ തന്റെ ഉടലിനോടു ചേര്‍ത്തു. അന്നു മുതല്‍ അവര്‍ ഒപ്പം താമസിക്കുന്നവരായി. ഒരേ കിടക്ക പങ്കിടുന്നവരായി. തോന്നുമ്പോഴൊക്കെ പരസ്പരം ചുംബിക്കുന്നവരായി. ഉള്‍ഞരമ്പുകള്‍ പിണച്ച് ചോരച്ചൂട് അന്യോന്യം പകരുന്നവരായി. അതില്‍ അവര്‍ ആഹ്ലാദിച്ചു. എടുപ്പിന്റെ ടെറസ്സില്‍ നിന്ന് അവര്‍ ആകാശത്തിനു കാണാനായി ആശ്ലേഷിച്ചു. കുളിമുറിയില്‍ വസ്ത്രങ്ങളില്ലാതെ പരസ്പരം ഉടലില്‍ സോപ്പുപതച്ച് ഷവറിനു കീഴെ നിലകൊണ്ടു നനഞ്ഞു. ഒറ്റ ശരീരമായി അവര്‍ക്കു മേല്‍ ജലം ഒഴുകി വിശുദ്ധമായ സ്നാനമായി…
അതായിരുന്നു മെഹറുന്നീസയും ഷേഫാലിയും തമ്മിലുള്ള ബന്ധം. ആ ബന്ധമായിരുന്നു രതിസാന്ദ്രത എന്ന നോവലെറ്റില്‍ സി.വി. ബാലകൃഷ്ണന് ആവിഷ്ക്കരിച്ചത്. ഈയൊരു പ്രമേയം കൊണ്ട് ഏറെ ചര്‍ച്ചചെയ്യപ്പെട്ട രതിസന്ദ്രത പേരു സൂചിപ്പിക്കുന്നതുപോലെ രതിസാന്ദ്രം മാത്രമായിരുന്ന ബന്ധത്തെക്കുറിച്ചല്ല പറയുന്നത് . രണ്ടു സ്ത്രീകള്‍ തമ്മിലുണ്ടാകുന്ന പുത്തന്‍ സൗഹൃദത്തെക്കുറിച്ചുള്ള ആവിഷ്ക്കാരം എന്ന നിലയില്‍. .രണ്ടു മനസ്സുകള്‍ തമ്മിലുള്ള ഐക്യപ്പെടലായിരുന്നു ആ ബന്ധം. വിശുദ്ധ ജലം കൊണ്ടുള്ള സ്നാനമായിരുന്നു ഷേഫാലി മെഹറുന്നീസ ബന്ധം.
തീര്‍ത്തും അപ്രതീക്ഷിതമായ സാഹചര്യത്തിലാണ് മെഹറുന്നീസയുടെ ഭര്‍ത്താവാ അസീസ് പാഷയും മുക്താറും തമ്മിലുള്ള ബന്ധം ഉടലെടുക്കുന്നത്. പിന്നീട് പരസ്പരം ചൂടറിഞ്ഞു കഴിയുന്ന ഷേഫാലിയെയും മെഹറുന്നീസയെയും അസീസും മുക്താറും ഒരു മാളില്‍ വച്ചു കണ്ടുമുട്ടുകയാണ്. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് വളരെ നാടകീയമായി എഴുത്തുകാരന് ആവിഷ്ക്കരിക്കുന്നത്.
പ്രമേയസവിശേഷതകൊണ്ട് ഏറെ ചര്‍ച്ചചെയ്യപ്പെട്ട രതിസാന്ദ്രതയക്ക് ഒരു രണ്ടാം ഭാഗവും സി വി ബാലകൃഷ്ണന് രചിക്കുകയുണ്ടായി. ‘പും സ്ത്രീ ക്ലീബങ്ങള്‍’. ഭര്‍ത്താവിനെ ഉപേക്ഷിച്ചു വന്ന മെഹറുന്നീസയും സഹോദരിയുടെ ഭര്‍ത്താവിനാല്‍ ശരീരത്തിനും മനസ്സിനും മുറിവേല്ക്കപ്പെട്ട ഷേഫാലിയും തമ്മിലുള്ള ബന്ധത്തിനൊരു തുടര്‍ച്ച എന്നതിലുപരി മെഹറുന്നീസയുടെ ഭര്‍ത്താവായ അനീസ് പാഷയും ഷേഫാലിയുടെ സഹോദരീ ഭര്‍ത്താവായ മുക്താറും തമ്മിലുണ്ടാകുന്ന ബന്ധമാണ് സി.വി. ബാലകൃഷ്ണന് പുംസ്ത്രീ ക്ലീബങ്ങളിലൂടെ ആവിഷ്ക്കരിക്കുന്നത്.
Post Your Comments